കോന്നി ഫിഷ് ; പദ്ധതി സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ആരംഭിക്കും – കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : തദ്ദേശീയമായി മത്സ്യക്കൃഷി നടത്തുന്നതിനുള്ള കോന്നി ഫിഷ് പദ്ധതി സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ആരംഭിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ ജലസംഭരണിയായ കക്കി ഡാമിലാണ് ഭൗതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി (അഡാക്) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി കക്കി ഡാമിന്റെ ജലസംഭരണിയിലാണ് പദ്ധതി നടപ്പാക്കുകയെന്നും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 100 പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിന് പച്ചക്കാനം ഫോറസ്റ്റ് ഓഫീസ് ഹാളില്‍ യോഗം ചേര്‍ന്നു.

ഡാമിന്റെ ജലസംഭരണിയില്‍ സ്ഥാപിക്കുന്ന കൂടുകളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കുന്ന കേജ് ഫാമിംഗ് സമ്പ്രദായത്തിലൂടെയാണു മത്സ്യോത്പാദനം നടത്തുക. കക്കി ജലസംഭരണിയില്‍ 100 കൂടുകളാണു സ്ഥാപിക്കുക. ആറു മീറ്റര്‍ വീതം നീളവും വീതിയുമുള്ള കൂടിന് നാലു മീറ്റര്‍ താഴ്ച ഉണ്ടാകും. കൂട് ജലസംഭരണിയില്‍ നിക്ഷേപിച്ചാല്‍ ജലോപരിതലത്തില്‍ തന്നെ നില്ക്കുന്ന നിലയിലാണു രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു കൂട്ടില്‍ 3000 മത്സ്യ കുഞ്ഞുങ്ങളെയാകും നിക്ഷേപിക്കുക. ഒരു വര്‍ഷത്തില്‍ രണ്ടു തവണ കൃഷി നടത്തി വിളവെടുപ്പു നടത്തും. തദ്ദേശീയ മത്സ്യങ്ങളെയാകും കൃഷി ചെയ്യുക.
പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന 100 ഗുണഭോക്താക്കളെ സീതത്തോട് ഗ്രാമപഞ്ചായത്തും, വനം വകുപ്പും ചേര്‍ന്ന് കണ്ടെത്തും. പദ്ധതി നടപ്പാക്കുന്നതിന്റെ പൂര്‍ണ ചെലവ് ഫിഷറീസ് വകുപ്പ് വഹിക്കും. പരിപാലനത്തില്‍ ഏര്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം 400 രൂപ വീതം വേതനം ലഭിക്കും. മത്സ്യകൃഷിയിലൂടെയുള്ള ലാഭവും ഗുണഭോക്താക്കള്‍ക്കായിരിക്കും ലഭിക്കുക.

ഡാമിലെ കൃഷിയിലൂടെ ലഭിക്കുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുത്ത് വിപണനം നടത്തും. ഇതിനായി മത്സ്യഫെഡ് സീതത്തോട്, കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളില്‍ കോന്നി ഫിഷ് വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഡാമുകളില്‍ ഇപ്പോള്‍ നടക്കുന്ന മത്സ്യ ബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യവും ഫിഷ് സ്റ്റാളുകളില്‍ ലഭിക്കും. ആദ്യ ഘട്ടമായി കക്കി ഡാമില്‍ നടത്തുന്ന മത്സ്യകൃഷി തുടര്‍ന്ന് മണ്ഡലത്തിലെ ഇതര ഡാമുകളിലും വ്യാപിപ്പിക്കും.

പദ്ധതി നടത്തിപ്പിനായി എംഎല്‍എ ചെയര്‍മാനായി ഫിഷറീസ്, പഞ്ചായത്ത്, വനം, കെഎസ്ഇബി, ഡാം സേഫ്റ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മോണിട്ടറിംഗ് സമിതിയുടെ യോഗം ചേര്‍ന്നു. ജലസംഭരണിയില്‍ കൂടുകള്‍ സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കുന്നതിന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഫിഷറീസ്, ഡാം സേഫ്റ്റി, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി.

ആദ്യഘട്ട കൃഷിയില്‍ തന്നെ 125 ടണ്‍ മത്സ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഡാം റിസര്‍വോയറുകളില്‍ കേജ് ഫാമിംഗിന് അനന്തസാധ്യതകളാണുള്ളതെന്നും കോന്നി ഫിഷ് എന്ന ബ്രാന്‍ഡിംഗില്‍ നമ്മുടെ തനത് മത്സ്യം ആദ്യം നിയോജക മണ്ഡലത്തിലും പിന്നീട് ജില്ല മുഴുവനും എത്തിച്ചു വില്പന നടത്തുമെന്നും ഇതിലൂടെ മണ്ഡലത്തിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.

എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി. ഈശോ, വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീലജ അനില്‍, പി.ആര്‍. പ്രമോദ്, രാധാ ശശി, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യുട്ടി ഡയറക്ടര്‍ സാജു, അഡാക്ക് അഡീഷണല്‍ ഡയറക്ടര്‍ ദിനേശ് ചെറുവാട്ട്, ജോയിന്റ് ഡയറക്ടര്‍ എസ്. മഹേഷ്, ഫിഷറീസ് അസി.ഡയറക്ടര്‍ പി.ശ്രീകുമാര്‍, അഡാക്ക് റീജിയണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. പ്രിന്‍സ്, കെഎസ്ഇബി കക്കാട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. പ്രസന്നകുമാര്‍, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്എസ് സുധീര്‍, കെഎസ്ഇബി ഡാം സേഫ്റ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സക്കീര്‍ ഹുസൈന്‍, ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. മണി, പമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ. അജയഘോഷ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്. മോന്‍സി, ഫിഷറീസ് ഡവലപ്പ്മെന്റ് ഓഫീസര്‍ മറിയാമ്മ ജോസഫ്, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം.എസ്.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...