സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിജയതിളക്കവുമായി കോന്നി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കോന്നി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ തിളക്കമാർന്ന വിജയം കരസ്തമാക്കി. ശാസ്ത്രോൽസവത്തിൽ 35 പോയിന്റ് നേടി കോന്നി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാനത്തെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ഐ ടി മേളയിലും സംസ്ഥാനത്തെ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രമേളയിൽ വർക്കിങ് മോഡലിലും റിസേർച് ടൈപ്പ് പ്രോജെക്ടിലും സ്കൂൾ ഒന്നാം സ്ഥാനം നേടി. വീടുകളിൽ ഒറ്റപ്പെട്ട് പോകുന്ന മാതാപിതാകളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള സേഫ് സ്മാർട്ട് ഹോം എന്ന വ്യത്യസ്തമായ ആശയവുമായി എച്ച് എസ് എസ് വിഭാഗം വർക്കിങ് മോഡലിൽ കമ്പ്യുട്ടർ സയൻസ് വിദ്യാർഥികൾ ആയ അശ്വിൻ അരവിന്ദും അശ്വിൻ എസ് നായരും ഒന്നാം സ്ഥാനം നേടി. സുരക്ഷ സംവിധാനങ്ങളും അവ നിയന്ത്രിക്കാൻ ഉള്ള ആപ്പുകളുടെയും കണ്ടുപിടുത്തം ആണ് അവരെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. കുറഞ്ഞ ചിലവിൽ നിലവിലുള്ള സുരക്ഷ സംവിധാനങ്ങളെക്കാൾ മെച്ചപ്പെട്ട സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയുന്ന ഹോം സെക്യൂരിറ്റി സിസ്റ്റം ആണ് അവർ പരിചയപ്പെടുത്തിയത്.

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ അന്വേഷണാത്മക പ്രൊജക്റ്റ്‌ വിഭാഗത്തിൽ ബയോളജി സയൻസ് വിദ്യാർഥിനികൾ ആയ സിയാ സുനിലും ഗൗരി പ്രിയ എ യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ സംരക്ഷണത്തിന് രാസ പദാർത്ഥങ്ങൾ ഉപയോഗിക്കാതെ സസ്യങ്ങളിൽ നിന്നും നിർമിക്കുന്ന വസ്തുക്കൾ ഫലപ്രദമായി ഉപയോഗിക്കാം എന്നതായിരുന്നു ഇവരുടെ കണ്ടെത്തൽ. പഴം, പച്ചക്കറി എന്നിവ രാസ പദാർത്ഥങ്ങൾ ഇല്ലാതെ ദീർഘകാലം കേട് കൂടാതെ സൂക്ഷിക്കാൻ കറ്റാർ വാഴ ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷ്യ യോഗ്യമായ കോട്ടിങ് ഫലപ്രദം ആണെന്ന കണ്ടുപിടുത്തം ആണ് ഇവരെ സമ്മാനാർഹമാക്കിയത്. ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത 19 വിദ്യാർത്ഥികൾ എ ഗ്രേഡും രണ്ട് വിദ്യാർഥികൾ ബി ഗ്രേഡും കരസ്ഥമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...