വനം വകുപ്പിന്റെ കോന്നി ആസ്ഥാന മന്ദിരത്തിന് 64 വയസ്സ്

For full experience, Download our mobile application:
Get it on Google Play

കോന്നി : വനം വകുപ്പിന്റെ കോന്നി ആസ്ഥാന മന്ദിരമായ കോന്നി ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസിന് 64 വയസ്സ്. 1958 ജൂലൈ ഒന്നിനാണ് നിലവിലെ ഡി എഫ് ഓ ഓഫീസ് നിലവിൽ വരുന്നത്. 331 സ്‌ക്വയർ കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന കോന്നി വനം ഡിവിഷനിൽ കോന്നി, നടുവത്ത്മൂഴി, മണ്ണാറപ്പാറ എന്നീ ഫോറെസ്റ്റ് ഡിവിഷനുകൾ ഉൾപ്പെടുന്നു.

മുന്നൂറ്റി ഇരുപത് സ്ക്വയർ കിലോമീറ്ററോളം റിസേർവ് ഫോറെസ്റ്റിൽ ഉൾപ്പെടുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കും അടൂരിന്റെയും പത്തനംതിട്ടയുടെയും പത്തനാപുരത്തിന്റെയും ചില ഭാഗങ്ങളും കോന്നി വനം ഡിവിഷന്റെ കീഴിൽ ഉൾപ്പെടുന്നുണ്ട്.  കോന്നി ഇക്കോ ടൂറിസം സെന്ററും അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും ആണ് കോന്നി വനം ഡിവിഷന്റെ കീഴിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

നിലവിൽ അന്ന് പ്രത്യേക രീതിയിൽ നിർമ്മിച്ച ഓടുകൾ ആണ് ഡി എഫ് ഓ ഓഫീസിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ ബോർഡിലോൺ വനം വകുപ്പ് മേധാവി ആയിരുന്ന കാലഘട്ടത്തിൽ ആണ് കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസിന് സമീപമുള്ള ഇൻസ്‌പെക്ഷൻ ബംഗ്ലാവ് നിർമ്മിക്കുന്നത്.

സമുദ്ര നിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരത്തിൽ ആണ് ഇൻസ്‌പെക്ഷൻ ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. കുന്നിന്റെ നെറുകയിൽ ഉള്ള ബംഗ്ലാവിൽ എത്തുവാൻ കുന്നിനെ വലം വെച്ച് റോഡ് നിർമിച്ചത് മൂലം ഇവിടം ബംഗ്ലാവ് മുരുപ്പ് എന്നും അറിയപ്പെട്ടു. രാജ ഭരണ കാലത്തെ വന നിയമങ്ങൾ രൂപപെട്ടതും ഇവിടെ വെച്ചായിരുന്നു. കോന്നിയിലെ തടി വ്യാപാരവുമായി ബന്ധപ്പെട്ടും കോന്നി ഇൻസ്‌പെക്ഷൻ ബംഗ്ലാവിനും ഡിവിഷണൽ ഓഫീസിനും ഒട്ടേറെ ചരിത്രം ഉണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...