കോന്നി കരിയാട്ടം : കേരളത്തിൽ ഓണക്കാലത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടൂറിസം മേളയാകും – അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കരിയാട്ടം കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായി മാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടം നടത്തിപ്പിനായി രൂപീകരിച്ച വിവിധ സംഘാടകസമിതി യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ 15 ദിവസക്കാലമാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും കോന്നിയിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനും കരിയാട്ടം സഹായകമാകും.

കരിയാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാർ, ആരോഗ്യ പ്രവർത്തകരുടെ സംഗമം, കാഴ്ച പരിമിതരുടെ ഓണാഘോഷം, പ്രവാസി സംഗമം, ഓണം കലാ-കായിക മത്സരങ്ങൾ തുടങ്ങിയവയുടെ സംഘാടകസമിതികളാണ് രൂപീകരിച്ചത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ആഗസ്ത് 26 ന് രാവിലെ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ കായിക ലഹരി എന്ന സെമിനാർ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ സംഘാടകസമിതിയുടെ ചെയർമാനായി കോന്നി എസ് എ എസ് എസ് എൻ ഡി പി യോഗം കോളേജ് പ്രിൻസിപ്പൽ കിഷോർ കുമാർ, കൺവീനറായി കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.സന്ധ്യയും പ്രവർത്തിക്കും. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയവർ രക്ഷാധികാരികളായിക്കും.

സെമിനാറിന്റെ ഭാഗമായി ആഗസ്റ്റ് 15ന് മുൻപ് സ്കൂൾ കോളേജ് ക്യാമ്പസുകളിൽ ലഹരിക്ക് എതിരായി വിദ്യാർത്ഥികളുടെ പോസ്റ്റർ രചന മത്സരവും സംഘടിപ്പിക്കും.
പ്രവാസി സംഗമത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിക്കും. രഘുനാഥ് ഇടത്തിട്ട ചെയർമാനായും പി എൻ സദാശിവൻ കൺവീനറുമായുള്ള സംഘാടകസമിതി രൂപീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ സംഗമത്തിൽ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകർ പങ്കെടുക്കും. എൻ സി ഡി വിവാ ക്യാമ്പ്, യു എച്ച് ഐഡി കാർഡ് വിതരണം, എൻ സി ഡി സ്ക്രീനിങ്, മെഡിക്കൽ എക്സിബിഷൻ, ആരോഗ്യ സെമിനാർ, ആരോഗ്യപ്രവർത്തകരുടെ കലാ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എസ്.ശ്രീകുമാർ ചെയർമാനായും ലേഡി ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് എം.പി.ഷൈബി കൺവീനറായും പ്രവർത്തിക്കും. ടൂറിസം സെമിനാറിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ സംഘാടക സമിതിയുടെ ചെയർമാനായി ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ് കൺവീനറായും പ്രവർത്തിക്കും.

കരിയാട്ടത്തിന്റെ ഭാഗമായി കാഴ്ച പരിമിതരുടെ സംസ്ഥാന തല സംഗമത്തിൽ കാഴ്ച പരിമിതരുടെ കലാകായിക മത്സരങ്ങളും സെമിനാറും സംഘടിപ്പിക്കും. സാജു മണിദാസ് ചെയർമാനായും ബ്ലൈൻഡ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷിജു കൺവീനറായും പ്രവർത്തിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവോണം അവിട്ടം ചതയം ദിവസങ്ങളിൽ കുട്ടികൾക്കുള്ള കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കും. കോന്നി കെഎസ്ആർടിസി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ ചേർന്ന യോഗങ്ങളിൽ അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ, അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് നീതു ചാർലി, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജഗോപാലൻ നായർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....