കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം ജൂലൈ 17ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം ജൂലൈ 17 വ്യാഴം വൈകിട്ട് 3 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്.

മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ തുക അനുവദിച്ചത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. പ്രവർത്തി പൂർത്തീകരിക്കുന്നതോടെ മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കും പ്രൈവറ്റ് ബസ്സുകൾക്കും പുതിയ ബസ്റ്റാൻഡിൽ എത്തിയ ആളുകളെ കയറ്റുന്നതിനും പാർക്ക് ചെയ്യുന്നതിനും സുഗമമായ സൗകര്യം ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...