Thursday, April 25, 2024 5:58 pm

എംഎല്‍എയുടെ ഇടപെടല്‍ ; കോന്നി നാരായണപുരം ചന്ത ക്ലീനായി

For full experience, Download our mobile application:
Get it on Google Play

കോന്നി : എംഎല്‍എ അഡ്വ.കെ.യു ജനീഷ്‌കുമാറിന്റെ സമയോചിതമായ ഇടപെടലില്‍ കോന്നി നാരായണപുരം ചന്തയിലെ ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ചു. കോന്നി ചന്തയില്‍ പുതിയ ഗേറ്റും സിസിടിവിയും ഉടന്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി. വെള്ളമില്ലാത്തതിനാല്‍ പ്രവര്‍ത്തനക്ഷമമായി കിടക്കുന്ന ടോയ്ലെറ്റുകള്‍ വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കുമെന്നും മത്സ്യമാര്‍ക്കറ്റിനുള്ളില്‍ തന്നെ വിപണനം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്നും മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി പഞ്ചായത്ത് തലത്തില്‍ പ്രത്യേക  യോഗം വിളിക്കുമെന്നും എംഎല്‍എ അറിയിച്ചു.

ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷതയില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതലത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ആരോഗ്യജാഗ്രതാ യോഗം ഓണ്‍ലൈനായി കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. കോന്നി നാരായണപുരം ചന്തയിലെ മാലിന്യപ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ചന്തയിലെ മാലിന്യമെല്ലാം സംസ്‌കരിച്ചുവെന്നായിരുന്നു കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയബാലന്‍ യോഗത്തെ അറിയിച്ചത്. സത്യാവസ്ഥ നേരിട്ട് ബോധ്യപ്പെടാന്‍ യോഗം അവസാനിച്ച ഉടന്‍ തന്നെ കോന്നി ചന്തയില്‍ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ മിന്നല്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് മാലിന്യങ്ങള്‍ കുന്നുകൂടി അതിരൂക്ഷഗന്ധം പടര്‍ത്തി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എംഎല്‍എ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടത്.

എത്രയും വേഗം ചന്ത വൃത്തിയാക്കാനും മാലിന്യങ്ങള്‍ യഥാവിധി സംസ്‌കരിക്കാനും എംഎല്‍എ പഞ്ചായത്ത് അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കി. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ്, കോന്നി പഞ്ചായത്ത് സെക്രട്ടറി ജയബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചന്തയിലെ മാലിന്യങ്ങള്‍ വേഗത്തില്‍ സംസ്‌കരിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടില്‍ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് 176 ഭക്ഷ്യകിറ്റ് പിടികൂടി

0
വയനാട് : 176 ഭക്ഷ്യക്കിറ്റുകള്‍കൂടി കണ്ടെത്തി. കല്‍പറ്റയ്ക്ക് സമീപം തെക്കുംതറയില്‍...

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

0
തിരുവനന്തപുരം : വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും...

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മനീഷ് കശ്യപ് ബിജെപിയിൽ ചേർന്നു

0
ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറി കുടിയേറ്റക്കാർക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജ വീഡിയോ...

പട്ന റെയിൽവെ സ്റ്റേഷന് സമീപത്തെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ  ആറ് പേർ  മരിച്ചു

0
ന്യൂഡൽഹി:  ബിഹാറിലെ പട്നയിൽ  ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ  ആറ് പേർ  മരിച്ചു. തിരക്കേറിയ...