സിപിഎം ഏരിയാ സെക്രട്ടറിയ്ക്ക് നേരെ കോന്നി പോലീസിന്റെ കയ്യേറ്റ ശ്രമം

For full experience, Download our mobile application:
Get it on Google Play

കോന്നി വിവരം അന്വേഷിക്കാനെത്തിയ സിപിഎം ഏരിയ സെക്രട്ടറിക്കു നേരെ കൈയേറ്റ ശ്രമം. കല്ലേലി സ്വദേശി വിൽസൺ അയൽവാസിയുമായി വാക്കുതർക്കം ഉണ്ടായതു സംബദ്ധിച്ച് കോന്നി സ്റ്റേഷനിൽ അയൽവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചതിനെ തുടർന്ന് വിൽസൻ സിപിഎം കോന്നി ഏരിയ കമ്മിറ്റി ഓഫീസിലെത്തി സഹായം അഭ്യർത്ഥിക്കുകയും ഏരിയ സെക്രട്ടറി ശ്യാംലാൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറയുകയും പ്രശ്നം പരിഹരിക്കാമെന്ന് പോലീസ് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിൽ എത്തിയ വിൽസനെ പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണകുമാർ ,സജീഷ് എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇത് അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ , ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ എന്നിവരെ പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണകുമാർ ,സജീഷ് എന്നിവർ ചേർന്ന് പിടിച്ചു തള്ളുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. സംഭവത്തെ തുടർന്ന് അഡ്വ.കെ യു ജനീഷ് എംഎൽഎ, ഡിവൈഎസ്പി ബൈജു എന്നിവർ സ്ഥലത്തെത്തി. ഇതു സംബദ്ധിച്ച് മുഖ്യമന്ത്രിക്കും പോലീസ് കംപ്ലൈയിൻ്റ് അതോറിറ്റിക്കും പരാതി നൽകുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...