അസുഖം വന്നാൽ ആശുപത്രിയുണ്ട് ; ആശുപത്രിയിൽ എന്തൊക്കെയുണ്ട്?

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയിൽ പേര് ദോഷം ഇല്ലാതെ പ്രവർത്തിക്കുന്നത് ഡന്റൽ, പീഡിയാട്രിക്, ജീവിത ശൈലീ രോഗ ക്ലിനിക്കുകൾ ആണ്. ഈ ഓ പി കളിൽ എല്ലാം രോഗികൾക്കും കൃത്യമായി തന്നെ സേവനം ലഭിക്കുന്നു. ജില്ലയിലെ തന്നെ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഡന്റൽ ഓ പി കോന്നിയിലെതാണ്‌. ഇവിടെ ആവശ്യത്തിനുള്ള സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുപോലെ പീഡിയാട്രിക് ഡോക്ടർമാരുടെ സേവനവും കൃത്യമായി രോഗികൾക്ക് ലഭിക്കുന്നത് കൊണ്ട് കാര്യമായ പരാതി ഉയരുന്നില്ല. എന്നാൽ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്നത് ജീവിത ശൈലീ ക്ലിനിക്കിൽ ആണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങളും ഫിസിഷൻ ഉൾപ്പെടെയുള്ളവരുടെ സേവനവും ലഭ്യമാണ്. എന്നാൽ ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപെട്ട് മുൻകാലങ്ങളെ അപേക്ഷിച്ചു മരുന്നുകളുടെ ലഭ്യത കുറവ് മൂലം ഷുഗർ, പ്രെഷർ, കൊളസ്‌ട്രോൾ ഉൾപ്പെടെ ഉള്ള രോഗങ്ങൾക്ക് കൊടുക്കുന്ന മരുന്നുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.

മുൻ കാലങ്ങളിൽ 30 ദിവസത്തെ മരുന്നാണ് നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ 15 ദിവസമാക്കി ചുരുക്കി. കൂടാതെ മറ്റുള്ള രോഗങ്ങൾക്ക് നൽകുന്ന ചില മരുന്നുകൾ താലൂക്ക് ആശുപത്രിയുടെ ഫാർമസിയിൽ നിന്നും ലഭിക്കില്ല. അത് പുറത്ത് ഉള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും രോഗികൾ വില കൊടുത്ത് വാങ്ങേണ്ടി വരുന്നുണ്ട്. ഇതിനെല്ലാം പുറമെ അത്യാഹിത വിഭാഗത്തിൽ വൈകുന്നേരങ്ങളിൽ എത്തുന്ന രോഗികൾ നേരിടുന്ന പ്രധാന വിഷയം 108ആംബുലൻസിന്റെ സേവനം ലഭിക്കാത്തത് ആണ്.

ഇവിടെ ലഭിച്ചിരിക്കുന്ന 108 ആംബുലൻസ് സേവനം രാവിലെ 8മുതൽ 6 മണി വരെയാണ് ലഭിക്കുന്നത്. ഇതിനു ശേഷം ഉണ്ടാകുന്ന അപകടങ്ങളിൽ പെടുന്ന രോഗികളെ പത്തനംതിട്ടയിലോ കോട്ടയത്തോ എത്തിക്കണമെങ്കിൽ സ്വകാര്യ ആംബുലൻസുകളെ സമീപിക്കേണ്ട അവസ്ഥയാണ്. കോന്നി താലൂക് ആശുപത്രിയിലെ ആംബുലൻസ് സേവനം 24 മണിക്കൂർ ആകണമെന്ന് ആവശ്യപ്പെട്ടിട്ട് അനുകൂലമായ തീരുമാനം എടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...