കോന്നി താലൂക്ക് ആശുപത്രി പരിസരം തെരുവ് നായകളുടെ താവളമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രി പരിസരം തെരുവ്നായകളുടെ താവളമായി മാറുന്നു. രാത്രിയും പകലും നായകളുടെ സാന്നിധ്യം പതിവായതോടെ ആശുപത്രിയിലെത്തുന്ന രോഗികളും ഭീതിയിലാണ്. അഞ്ച് നായകുട്ടികള്‍ ആശുപത്രിയുടെ പുറകില്‍ താമസമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ രോഗികളെ നിരീക്ഷണത്തില്‍ കിടത്തുന്ന മുറിയോട് ചേര്‍ന്നാണ് ഈ നായകുട്ടികളെ കാണപ്പെടുന്നത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും നായകള്‍ കുരച്ചുകൊണ്ട് ചാടുന്നതും പതിവായി മാറിയിരിക്കുകയാണ്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ ഇതിന് തൊട്ടുമുകളിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബിലാണ് വിവിധ ടെസ്റ്റുകള്‍ക്കായി പോകുന്നത്.

രാത്രിയില്‍ ഈ ഭാഗത്ത് വെളിച്ചവുമില്ല. ഇതിനാല്‍ തന്നെ ആളുകള്‍ക്ക് നായയുടെ കടിയേല്‍ക്കുമോ എന്ന ഭയവുമുണ്ട്. മാത്രമല്ല അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സുകളുടെയും മറ്റ് സ്വകാര്യ വാഹനങ്ങളുടെയും അടിഭാഗത്തും ഇരിപ്പിടങ്ങളുടെ അടിയിലുമായാണ് പകല്‍ സമയങ്ങളില്‍ നായകള്‍ കയറി കിടക്കുക. ഓടിച്ചുവിട്ടാലും ഇവ പോവുകയുമില്ല. ആശുപത്രി വരാന്തയില്‍ തമ്പടിക്കുന്ന നായകളുമുണ്ട്. രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന നായകളെ സാമൂഹ്യ വിരുദ്ധര്‍ ഇവിടെ തുറന്നു വിടുന്നതായി ആരോപണമുയരുന്നുണ്ട്. ഈ പരിസരങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതും നായകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...