പുനലൂർ മൂവാറ്റുപുഴ പാത നിർമ്മാണം : ഗതാഗത കുരുക്കൊഴിയാതെ കോന്നി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനത്തെ തുടർന്ന് കോന്നിയിൽ ഗതാഗത കുരുക്ക് മുറുകിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. കോന്നി വി കോട്ടയം മുതൽ റിപ്പബ്ലിക്കൻ സ്കൂളിന് സമീപത്ത് വരെയാണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. കോന്നി മരൂർ പാലം വീതി കൂട്ടി നിർമ്മിക്കുന്നതുമായി ബന്ധപെട്ടും കലഞ്ഞൂർ വരെയുള്ള ഭാഗത്ത് കലുങ്ക് നിർമ്മാണങ്ങൾ നടക്കുന്നതിനാലും വലിയ ഗതാഗത കുരുക്കാണ് കോന്നിയിൽ രാവിലെ മുതൽ അനുഭവപ്പെടുന്നത്. എന്നാൽ നഗരം ഗതാഗത കുരുക്കിൽ അമർന്നിട്ടും വാഹനങ്ങൾ വഴി തിരിച്ച് വിടാൻ പോലിസോ ബന്ധപ്പെട്ടവരോ തയ്യാറാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

നഗരത്തിൽ ഗതാഗതം രൂക്ഷമാകുമ്പോൾ പലപ്പോഴും നാട്ടുകാർ തന്നെ രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിക്കുന്ന അവസ്ഥയാനുള്ളത്. മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ ആംബുലൻസും ഫയർ ഫോഴ്‌സും വരെ അകപ്പെടാറുണ്ട്. കോന്നി നഗരത്തിൽ പോലും ഗതാഗത നിയന്ത്രണത്തിന് സംവിധാനങ്ങൾ ഇല്ലാത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...