കൊശമറ്റം ഫിനാന്‍സിന്റെ കപടമുഖം നിയമനടപടിയിലൂടെ പിച്ചിച്ചീന്തിയത് റീജണല്‍ മാനേജരായിരുന്ന ജോണ്‍ തോമസ്‌

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സ് 2011 ലും 2013 ലും ജനങ്ങളില്‍ നിന്നും കൈവായ്പ വാങ്ങിയത് കോടികളാണ്. റിസര്‍വ് ബാങ്ക് ഗ്യാരണ്ടി ഉണ്ടെന്നു പറഞ്ഞാണ് പലരോടും പണം കടം വാങ്ങിയത്. 5 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് കടം നല്‍കിയാല്‍ 20 ലക്ഷം തിരികെ നല്‍കാമെന്നും ഇവര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ ഇവര്‍ കാലുമാറി. പലര്‍ക്കും പറഞ്ഞ പണം തിരികെ നല്‍കിയില്ല. തുടര്‍ന്ന് പലരും കണ്‍സ്യൂമര്‍ കോടതികളില്‍ പരാതി നല്‍കി. ചിലര്‍ക്ക് അനുകൂല വിധിയും ലഭിച്ചിട്ടുണ്ട്. തിരിച്ചടിയാകുമെന്ന് മനസ്സിലാക്കി ചില കേസുകള്‍ ഒത്തുതീര്‍പ്പുമാക്കി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട കോടതികളില്‍ ഇപ്പോഴും കേസുകള്‍ നടക്കുന്നുണ്ട്. കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ കേസ് നല്‍കിയാലേ നിയമസാധുതയുള്ളൂ. എന്നാല്‍  അവധികള്‍ പറഞ്ഞ് ഈ ഒരുവര്‍ഷം തള്ളിനീക്കുവാനും ശ്രമവും നടക്കുന്നുണ്ട്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കൊശമറ്റം ഫിനാന്‍സ് കേസുകളില്‍ ഒന്നും റിസര്‍വ് ബാങ്ക് കക്ഷിയായിരുന്നില്ല എന്നതാണ്. കൊശമറ്റം ഫിനാന്‍സ് റീജണല്‍ മാനേജരായിരുന്ന മുതുകുളം നോര്‍ത്ത് തുണ്ടില്‍ കറുത്തേടത്ത് വീട്ടില്‍ ജോണ്‍ തോമസ്‌ ആലപ്പുഴ കണ്‍സ്യൂമര്‍ കോടതിയില്‍ CC 79/2022 നമ്പരായി നല്‍കിയ കേസില്‍ ഇത് വ്യക്തമാണ്. കേസ് വിസ്താരത്തിനിടയില്‍ മറ്റു വിഷയവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് കൊശമറ്റം ഫിനാന്‍സിന് നല്‍കിയ ഒരു സര്‍ക്കുലര്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. തങ്ങള്‍ നല്‍കിയ NCD യുടെ വിഷയം റിസര്‍വ് ബാങ്കിന്റെ തലയില്‍ കെട്ടിവെക്കുവാനുള്ള ഗൂഡ ശ്രമമായിരുന്നു നടന്നത്. ഈ കേസുമായി പുലബന്ധം പോലുമില്ലാത്ത ഒരു സര്‍ക്കുലര്‍ ആയിരുന്നു ഇത്. റിസര്‍വ് ബാങ്കിന്റെ പേര് മനപൂര്‍വം വലിച്ചിഴക്കുകയായിരുന്നു ലക്‌ഷ്യം.

എന്നാല്‍ 10 വര്‍ഷത്തിലധികം കൊശമറ്റം ഫിനാന്‍സിന്റെ റീജണല്‍ മാനേജരായിരുന്ന ജോണ്‍ തോമസ്‌ ഈ ശ്രമം പൊളിക്കുകയായിരുന്നു. അഭിഭാഷകനെപ്പോലും വേണ്ടെന്നുവെച്ച് ജോണ്‍ തോമസ്‌ സ്വയമാണ് കേസ് വാദിച്ചത്. ഈ കേസില്‍ ജോണ്‍ തോമസിന് അനുകൂലമായി കോടതി വിധിയും പറഞ്ഞു. കൊശമറ്റം ഫിനാന്‍സിന്റെ കപടമുഖമാണ് സ്വന്തം ജീവനക്കാരനായിരുന്ന ജോണ്‍ തോമസ്‌ ഈ നിയമനടപടിയിലൂടെ പിച്ചിച്ചീന്തിയത്. റിസര്‍വ് ബാങ്കിന്റെ പേരു പറഞ്ഞുള്ള പല തട്ടിപ്പുകളും കേരളത്തില്‍ അരങ്ങേറുകയാണ്. എന്നാല്‍ ഇത്തരം വായ്പാ ഇടപാടുകള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ റിസര്‍വ് ബാങ്ക് ഒരു ഗ്യാരണ്ടിയും നല്‍കുന്നില്ല എന്നതാണ് സത്യം. വന്‍ ലാഭം പ്രതീക്ഷിച്ച് മോഹന വാഗ്ദാനങ്ങളുടെ പിന്നാലെ പോയാല്‍ പിന്നീട് ദുഖിക്കേണ്ടി വരും. ഒത്താല്‍ ഊട്ടി …അല്ലെങ്കില്‍ ചട്ടി എന്ന നാടന്‍ പ്രയോഗം ഇവിടെ അര്‍ത്ഥവത്താണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...