കോട്ടാങ്ങൽ വലിയ പടയണി ഇന്ന് : ഇന്നലെ കുളത്തൂര്‍ കരയുടെ വലിയ പടയണി നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : ഇന്നലെ കുളത്തൂർ കരക്കാരുടെ വലിയ പടയണി നടന്നു. കോട്ടാങ്ങൽ പടയണിയോടനുബന്ധിച്ച് മുഖ്യമായ ആകർഷണമാണ് മഹാ ഘോഷയാത്രയും വേലയും വിളക്കും. നയന മനോഹരങ്ങളായ കരകമാട്ടം അമ്മനാട്ടം മുത്തുക്കുടകൾ, ഭജൻസ് അടക്കമുള്ള വിവിധ കലാപരിപാടികൾ കാണികളെ വിസ്മയിപ്പിച്ചു. കുളത്തൂർ ദേവീക്ഷേത്രത്തിൽ നിന്നും വെള്ളാവൂരിൽ നിന്നും ആരംഭിച്ച ഘോഷയാത്രകൾ ക്ഷേത്രസന്നിധിയിൽ 7.30ന് എത്തിച്ചേരുകയും തുടർന്ന് തിരുമുമ്പിൽ വേല നടക്കുകയും ചെയ്തു. തിരുമുമ്പിൽ വേലയ്ക്ക് നിരവധി ഭക്തജനങ്ങളാണ് സാക്ഷ്യം വഹിച്ചത്. ചടങ്ങുകൾക്ക് ശ്രീദേവി വിലാസം പടയണി സംഘം, കുളത്തൂർ പ്രസിഡന്റ് അഡ്വ. അജീഷ് പുറത്തേട്ട്, ടി എ വാസുക്കുട്ടൻ നായർ തടത്തിൽ, രതീഷ് ബാബു ചളുക്കാട്ട്, ഹരികുമാർ കൊച്ചു പുതുപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ചരിത്ര പ്രസിദ്ധമായ കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി ഇന്ന് നടക്കും. മഹാ ഘോഷയാത്രയും വേലയും വിളക്കും 4 മണിക്ക് ചുങ്കപ്പാറയിൽ നിന്നും ആരംഭിക്കും. ഇന്ന് വൈകിട്ട് മഠത്തിൽ വേല നടക്കും. രാത്രി പന്ത്രണ്ടു മണിയോടെ വലിയ പടയണി ആരംഭിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...