ശബരിമല റോപ്‌വേ : വനം വകുപ്പിന്റെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല റോപ്‌വേ നിർമാണത്തിന് വനഭൂമി വിട്ടുകിട്ടുന്നതിന് സംയുക്‌ത പരിശോധനയിൽ വനം വകുപ്പ് നിർദേശിച്ചതനുസരിച്ച് വീണ്ടും സ്ഥാനനിർണയം നടത്തി അതിർത്തിക്കല്ല് സ്ഥാപിച്ചു. ന്യൂനതകൾ പരിഹരിച്ചതിനാൽ വനം വകുപ്പിന്റെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ വന്യജീവി ബോർഡിനു സമർപ്പിച്ചേക്കും. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള റോപ് വേയ്ക്ക് 4.5336 ഹെക്ട‌ർ വനഭൂമിയാണ് ആവശ്യം. 2.7 കിലോമീറ്ററാണ് നീളം. പമ്പ ഹിൽടോപ് പാർക്കിംഗ് ഗ്രൗണ്ടിലാണ് അടിസ്ഥാന സ്റ്റേഷൻ. ഇതു റാന്നി വനം ഡിവിഷനിലും ബാക്കി പില്ലറുകളും റോപ്‌വേ അവസാനിക്കുന്ന സന്നിധാനം സ്‌റ്റേഷൻ വരെയുള്ള ഭാഗം പെരിയാർ കടുവ സങ്കേതത്തിലുമാണ്.

ഇവിടെ റോപ് വേയ്ക്ക് സർവേ നടത്തി നേരത്തെ അതിർത്തിക്കല്ല് സ്‌ഥാപിച്ചിരുന്നു. എന്നാൽ പമ്പ ഹിൽ ടോപ് ഭാഗത്ത് സ്ഥാനനിർണയം നടത്തി ഇരുമ്പുപൈപ്പ് ഉപയോഗിച്ചുള്ള കുറ്റിയാണ് സ്ഥാപിച്ചിരുന്നത്. സംയുക്ത പരിശോധനയിൽ ഈ കുറ്റികൾ കാണാതെ വന്നതോടെയാണ് പുതിയ അതിർത്തിക്കല്ല് സ്ഥാപിക്കേണ്ടി വന്നത്. ഇക്കാര്യം റാന്നി ഡിഎഫ്‌ഒയെ ദേവസ്വം ബോർഡും റോപ് വേ നിർമാണ കമ്പനിയും അറിയിച്ചു. നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ റിപ്പോർട്ട് നൽകുന്നതിനു കുറഞ്ഞത് 2 ആഴ്ച വേണമെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്. റാന്നി ഡിഎഫ്ഒയും പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടറും നൽകുന്ന റിപ്പോർട്ടുകൾ അനുകൂലമായാല്‍ മാത്രമേ ആവശ്യമായ വനഭൂമി ലഭിക്കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...