കോട്ടാങ്ങൽ പടയണിക്ക് ചൂട്ട് വെച്ചു ; ആറിനും ഏഴിനും വലിയ പടയണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഭദ്രകാളി ക്ഷേത്രത്തിലെ പടയണിക്കു ചൂട്ട് വെച്ചു. ക്ഷേത്ര ശ്രീകോവിലിൽ നിന്നു മേൽശാന്തി വിശ്വനാഥ് പി. നമ്പൂതിരി പകർന്നു നൽകിയ അഗ്നികണം കരനാഥന്മാർ ചൂട്ടുകറ്റയിലേക്ക് ആവാഹിച്ചപ്പോൾ ദേശം ഉണർന്നു. കുളത്തൂർ കരയ്ക്കായി പുത്തൂർ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങൽ കരയ്ക്കായി കടൂർ രാധാകൃഷ്ണ കുറുപ്പുമാണ് ചൂട്ടുവെച്ചത്. കരക്കാരുടെ അനുവാദം തേടി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ചൂട്ടു വെച്ചത്.

ഇന്നു ചൂട്ട് വലത്ത്‌ നടക്കും. നാളെയും 3നും ഗണപതിക്കോലവും 4നും 5നും അടവിയും നടക്കും. 6നും 7നും വലിയ പടയണി നടക്കുക. കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ യഥാക്രമം ഒന്നിടവിട്ട ദിവസങ്ങളിലാണ് പടയണിക്കളത്തിൽ എത്തുന്നത്. വലിയ പടയണി നാളിൽ നടക്കുന്ന വേലയും വിളക്കും ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്‌. മകര ഭരണി നാളിൽ ഇരു കരക്കാരും പുലവൃത്തം തുള്ളി പിരിയുന്നതോടെ പടയണി പര്യവസാനിക്കും. ധനു മാസത്തിലെ ഭരണി മുതൽ മകര മാസത്തിലെ ഭരണി വരെ ആണ് പടയണി. അതിൽ മകര ഭരണിക്കു മുൻപുള്ള 8 ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....