കോഴിക്കോട് : കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയില്‍ ഓട്ടോറിക്ഷ ലോറിയുടെ പിന്നിലിടിച്ച് പരിക്കേറ്റ കൈക്കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ അമ്മയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വാണിമേല്‍ കരുവളപ്പിലെ മരുതോല പൊയില്‍ പ്രദീപന്റെ മകന്‍ റിയാല്‍ (ഒന്ന്) ആണ് മരിച്ചത് .തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുറ്റ്യാടി ഭാഗത്തുനിന്ന് നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ വട്ടോളിക്കടുത്ത പാതയോരത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ റിയാലിനെയും അമ്മ രജിഷ (26), ഭര്‍ത്താവിന്റെ അമ്മ ജാനു (60), ഒട്ടോറിക്ഷ ഡ്രൈവര്‍ ഷൈനു (42) എന്നിവരെയും കുറ്റ്യാടി ഗവ. ആശുപത്രയില്‍നിന്ന് പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ ലോറിയുടെ പിന്നിലിടിച്ച് പരിക്കേറ്റ കൈക്കുഞ്ഞ് മരിച്ചു
RECENT NEWS
Advertisment




























