മദ്യപിക്കാൻ ഗ്ലാസ് നൽകാതിരുന്ന ജീവനക്കാരനെ മർദിച്ച സംഭവം ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : ഹോട്ടലില്‍ കയറി മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാതിരുന്ന ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എടക്കഴിയൂര്‍ ചങ്ങനാശ്ശേരി വീട്ടില്‍ ഷക്കീറിനെയാണ് (20) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് എടക്കഴിയൂരിലുള്ള സുല്‍ത്താന റെസ്റ്റൊറന്റിലാണ് ആക്രമണമുണ്ടായത്. തൊഴിലാളിയായ ഉത്തര്‍പ്രദേശ് സ്വദേശി വഹാബ് അഹമ്മദിനെയാണ് ഷക്കീറുള്‍പ്പെട്ട രണ്ടംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. മദ്യപിക്കാന്‍ ഗ്ലാസ് ആവശ്യപ്പെട്ടപ്പോള്‍ മലയാളം മനസിലാവാതെ മുതലാളിയോട് പറയാന്‍ പറഞ്ഞതായിരുന്നു.

മര്‍ദനത്തില്‍ വഹാബിന്റെ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം രണ്ട് പ്രതികളും ഒളിവില്‍ പോയി. രഹസ്യവിവരത്തെത്തുടര്‍ന്ന് ചാവക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ കെ.എസ് സെല്‍വരാജിന്റെ നേതൃത്തിലുള്ള സംഘം എടക്കഴിയൂര്‍ ഖാദിരിയ്യ ബീച്ചിനടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് കേസിലെ രണ്ടാം പ്രതിയായ ഷക്കീറിനെ പിടികൂടിയത്. ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഐ മാരായ യാസിര്‍, സിനോജ്, എ.എസ്.ഐ സജിത്ത് കുമാര്‍, വനിത സി.പി.ഒ സുമി, സി.പി.ഒ ആശിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...