കോട്ടാങ്ങല്‍ ദേവിക്കു മുന്‍പില്‍ ഇന്ന് കുളത്തൂര്‍ക്കരയുടെ വലിയ പടയണി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : ഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവത്തില്‍ ദേവിക്കു മുന്‍പില്‍ ഇന്ന് കുളത്തൂര്‍ കരക്കാരുടെ വലിയ പടയണി. രാത്രി 8ന് തിരുമുന്‍പില്‍ വേല നടക്കും. ആഭരണ വിഭൂഷിതരായി, വാളും പരിചയുമേന്തി തപ്പ്, ചെണ്ട, കൈ മണി എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ വേലകളി ദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചടങ്ങാണെന്ന് കരക്കാര്‍ വിശ്വാസം. കരയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുരുന്നുകള്‍ തദ്ദേശീയരായ ആശാന്മാരുടെ കീഴില്‍ അഭ്യസിച്ചാണ് തിരുമുന്‍പില്‍ വേലക്കളിക്കുന്നത്.

തുടര്‍ന്ന് തിരുമുന്‍പില്‍ പറവഴിപാട് നടക്കുന്നു. രാത്രി പന്ത്രണ്ടര മണിയോടെ വലിയപടയണി ചടങ്ങുകള്‍ ആരംഭിക്കും. ദേവിയുടെ രൂപം അനുസ്മരിപ്പിച്ചു കളത്തില്‍ എത്തുന്ന ഭൈരവി കോലങ്ങള്‍ ജനങ്ങളില്‍ ഭക്തിയുടെ നവ്യാനുഭവം സൃഷ്ടിക്കുന്നു. തുടര്‍ന്ന് യക്ഷി, അരക്കിയക്ഷി, പക്ഷി, മറുത, കൂട്ട മറുത, കാലന്‍ എന്നീ കോലങ്ങള്‍ വിനോദങ്ങള്‍ എന്നിവ കളത്തില്‍ എത്തും. മഹാ മൃത്യുഞ്ജയഹോമത്തിനു തുല്യമായ കാലന്‍ കോലം പുലര്‍ച്ചെ നാലു മണിയോടെ കളത്തില്‍ എത്തുന്നതോടെ കുളത്തൂര്‍ കരയുടെ വലിയ പടയണി ചടങ്ങുകള്‍ക്ക് പര്യവസാനം കുറിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...