ഡല്‍ഹി മെട്രോ സ്റ്റേഷനിലെ എക്സ്-റേ മെഷീനില്‍ നിന്ന് ബാഗ് മോഷ്ടിച്ച അധ്യാപിക അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ സ്റ്റേഷനിലെ എക്സ്-റേ മെഷീനില്‍ നിന്ന് സ്ത്രീയുടെ ബാഗ് മോഷ്ടിച്ച 26കാരിയായ അധ്യാപിക അറസ്റ്റില്‍. ഉത്തംനഗര്‍ സ്വദേശിയായ ഗരിമ പണ്ഡേ മൈക്രേബയോളജിയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ശേഷം സ്വകാര്യ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹി പോലീസിന്റെ മെട്രോ യൂനിറ്റില്‍ കഴിഞ്ഞ 15 – 20 ദിവസങ്ങളായി മോഷണക്കേസ് പരാതികള്‍ കൂടി വന്നിരുന്നു. ജനു​വരി 11നാണ് ഉത്തംനഗര്‍ സ്റ്റേഷനില്‍ വെച്ച്‌ എക്സ് – റേ മെഷീനില്‍ പരാതിക്കാരിയായ യുവതി ബാഗ് വെച്ചത്. പരിശോധനക്ക് ശേഷം നോക്കിയ സമയത്ത് ബാഗ് കാണാത്തതിനെ തുടര്‍ന്നാണ് സി.സി.ടി.വി പരിശോധിച്ചത്. സി.സി.ടി.വിയില്‍ ഒരു യുവതി ബാഗ് എടുത്തതായി വ്യക്തമായി.

ജനുവരി 29 ന് ഉത്തംനഗര്‍ ഈസ്റ്റ്, ജനുവരി 30ന് ഉത്തംനഗര്‍ വെസ്റ്റ്, ജനുവരി 24ന് റിഥാല മെട്രോ സ്റ്റേഷനുകളില്‍ സമാനമായ രീതികളില്‍ മോഷണം നടന്നതായി പോലീസ് പറഞ്ഞു. സി.സി.ടി.വിയില്‍ കണ്ട ദൃശ്യങ്ങളുമായി സാദൃശ്യമുള്ള യുവതിയെ വെള്ളിയാഴ്ച ഉത്തംനഗര്‍ വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ട് സ്വര്‍ണ മൂക്കുത്തി, അഞ്ച് മെ​ട്രോ കാര്‍ഡ്, മൊബൈല്‍ ഫോണ്‍,അഞ്ച് ഡെബിറ്റ് കാര്‍ഡ്, 9000 രൂപ എന്നിവ പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...