കോട്ടയത്ത് വിപുലമായ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ; മന്ത്രി വി.എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് ചലച്ചിത്രോത്സവ വേദിയാകാന്‍ സാധ്യതയൊരുങ്ങുന്നു.കോട്ടയത്ത് വിപുലമായ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സഹകരണ – സാംസ്‌കാരിക – മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ് ‘ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവരെയും ഒരുമിച്ചു ചേര്‍ത്ത് പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

ലോറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അച്ചന്‍കുഞ്ഞിന്റെ സ്മരണാര്‍ഥം കച്ചേരിക്കടവിലെ പഴയ ബോട്ട്ജെട്ടി റോഡിന് അച്ചന്‍കുഞ്ഞിന്റെ പേര് നല്‍കാന്‍ നഗരസഭയോട് നിര്‍ദേശിക്കും. പൊന്‍കുന്നം വര്‍ക്കിയുടെ വീടും സ്മൃതിമണ്ഡപവും ഉള്‍പ്പെടുത്തി സാംസ്‌കാരിക സമുച്ചയമാക്കും.പാര്‍ടി ഇതുവരെ ഏല്‍പ്പിച്ച ചുമതലകള്‍ ആത്മാര്‍ഥതയോടെ പൂര്‍ത്തിയാക്കി. ഇടപെടുന്ന ആര്‍ക്കും നിരാശയുണ്ടാകാതിരിക്കുക എന്നതാണ് പിന്തുടരുന്ന രീതി. ഓഫീസിലെത്തുന്നവരോട് നല്ലരീതിയില്‍ മാത്രം പെരുമാറണമെന്ന്് മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു; സഹോദരന് രാഖി കെട്ടാൻ പോയ 16 കാരി...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...