ഡല്‍ഹി : കൊവിഡ് 19 സംശയിക്കുന്ന യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് ലാന്‍ഡിംഗിന് ശേഷം പ്രധാന പൈലറ്റ് പുറത്തിറങ്ങാന്‍ തെരഞ്ഞെടുത്തത് കോക്ക്പിറ്റിന്റെ വിന്‍ഡോ. കഴിഞ്ഞ മാർച്ച് 20 വെള്ളിയാഴ്ച എയർഏഷ്യ ഇന്ത്യയുടെ പൂനെ-ഡല്‍ഹി വിമാനത്തിൽ കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന യാത്രക്കാരുമായി എത്തിയ പൈലറ്റാണ് കോക്ക്പിറ്റിന്റെ സെക്കൻഡറി എക്സിറ്റായ, നീക്കി മാറ്റാവുന്ന വിന്‍ഡോ വഴി പുറത്ത് കടന്നത്.
പൂനെയില്‍ നിന്ന് വന്ന ഐ 5-732 വിമാനത്തില്‍ കോവിഡ് -19 സംശയിക്കുന്ന സംശയിക്കുന്ന ഒരു കേസ് റിപ്പോർട്ട് ചെയ്തതായി എയർ ഏഷ്യ ഇന്ത്യ വക്താവ് പറഞ്ഞു. യാത്രക്കാരെ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കി.