കോഴഞ്ചേരി ചന്തയിൽ മാലിന്യം കുന്നുകൂടുന്നു ; ദുർഗന്ധം രൂക്ഷം, രോഗഭീഷണി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി ചന്തയില്‍ മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യാത്തത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. ചന്തയിലെ അറവ് മാലിന്യങ്ങള്‍ അടക്കമുള്ളവ സംസ്കരിക്കാന്‍ യാതൊരു സംവിധാനവുമില്ലാത്തതാണ് കോഴഞ്ചേരി ചന്ത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചന്തക്കുള്ളില്‍ മാലിന്യം കുന്നുകൂടി കിടക്കാന്‍ തുടങ്ങിയതോടെ രൂക്ഷമായ ദുര്‍ഗന്ധത്തോടൊപ്പം പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. ഇടക്കിടെ ചെറിയ മഴ കൂടി പെയ്തതോടെ ദുര്‍ഗന്ധം കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. കോഴഞ്ചേരിയിലെ പ്രധാന റോഡുകളില്‍ സി.സി.റ്റി.വി ക്യാമറകള്‍ സ്ഥാപിച്ചതോടെ ചന്തക്കുള്ളിലാണ് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത്. ചന്തയ്ക്കുള്ളില്‍ സ്ഥിരമായ മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതാണ്  പ്രതിസന്ധി. മുന്‍ കാലങ്ങളില്‍ ഇവിടുത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ താത്കാലിക സംവിധാനങ്ങള്‍ നടപ്പാക്കിയിരുന്നുവെങ്കിലും ഇതൊന്നും ശാശ്വതമായ പരിഹാരങ്ങളായില്ല.

കോഴഞ്ചേരിയില്‍ നിരവധി ആളുകള്‍ വന്നുപോകുന്ന ബസ്‌ സ്റ്റാന്‍റിന് അടുത്തായാണ് ചന്തയും സ്ഥിതി ചെയ്യുന്നത്. മാലിന്യം അഴുകുന്ന ദുര്‍ഗന്ധം ബസ് സ്റ്റാന്‍റിലെത്തുന്ന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോഴഞ്ചേരി ചന്തയ്ക്ക് സമീപമുള്ള പൊങ്ങനാംതോട്ടിലേക്കും മാലിന്യങ്ങള്‍ തള്ളുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ചന്തയില്‍ കുന്നുകൂടുന്ന മാലിന്യം ചന്തയിലെ കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ ദുര്‍ഗന്ധം സഹിച്ചാണ് ഇതിനുള്ളില്‍ കച്ചവടം നടത്തുന്നതെന്നും ചന്തയിലെ കച്ചവടക്കാര്‍ പറയുന്നു. ചന്തയില്‍ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ മാറിമാറിവന്ന ഭരണാധികാരികള്‍ക്കും കഴിഞ്ഞിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....