ഇടപ്പള്ളി പള്ളിയിൽ കോഴി നേർച്ചയ്ക്കിടെ കൂട്ടയടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടപ്പള്ളി പള്ളിയിൽ കോഴി നേർച്ചയ്ക്കിടെ കൂട്ടയടി. മദ്യപിച്ചെത്തിയവർ തമ്മിലുള്ള വാക്കേറ്റം തല്ലിൽ കലാശിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  പോലീസുകാർ നോക്കി നിൽക്കെ  ആയിരുന്നു പൊരിഞ്ഞ തല്ല് നടന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും മദ്യപിച്ചെത്തിയ ചിലരാണ് തമ്മിലടിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു.  ഏറെ നേരം തുടർന്ന അടിപിടി തടയാൻ പോലീസെത്തിയിട്ടും രണ്ട് കൂട്ടരും തല്ല് നിർത്തിയില്ല. പോലീസുകാർ പിടിച്ചുമാറ്റുന്നതിനിടയിലും ഇവർ ആക്രമണം തുടരുകയായിരുന്നു. ഒടുവിൽ ഏറെ പണിപെട്ടാണ് പോലീസും മറ്റ് ചില നാട്ടുകാരും ചേർന്ന് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...