കോഴിക്കോട് കാർ തീപിടുത്തം : ഗർഭിണിയുടെ മരണം കൊലപാതകമെന്ന് സംശയം ; കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യയും ആറു മാസം ഗർഭിണിയുമായ സോന കാറിനുള്ളിൽ തീപിടിച്ച് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. വെറുമൊരു അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയത്തിലാണ് ഇപ്പോൾ പോലീസും ബന്ധുക്കളും.
ഫോറൻസിക് പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ കാറിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കാറിനുള്ളിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് പരിശോധനയിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി.

കാറിന്റെ മുൻവശവും പിൻവശവും കത്താതെ ഉൾവശം മാത്രം കത്തിയതും പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് കാറിനുള്ളിൽ പെട്രോൾ എത്തിയത് എന്നതിനെക്കുറിച്ച് പോലീസ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സോനയുടെ മരണം ഭർത്താവ് റിജിൻലാൽ കരുതിക്കൂട്ടിയുണ്ടാക്കിയ കൊലപാതകമാണെന്ന് സോനയുടെ അമ്മ വസന്തയും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു. വിവാഹശേഷം ഭർതൃവീട്ടിൽ സോന വലിയ പീഡനങ്ങൾ അനുഭവിച്ചിരുന്നതായും പല ദിവസങ്ങളിലും ഭക്ഷണം പോലും നൽകാതെ പട്ടിണിക്കിട്ടിരുന്നതായും അമ്മ വെളിപ്പെടുത്തി. കൂടാതെ, ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പിതൃത്വത്തിൽ റിജിൻലാലിന് സംശയമുണ്ടായിരുന്നതായും മറ്റൊരു സ്ത്രീയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.

പ്രണയവിവാഹമായിരുന്ന സോനയുടെയും റിജിൻലാലിന്റെയും ജീവിതത്തിൽ വിവാഹത്തിന് മുമ്പ് തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. വിവാഹത്തിന് മുമ്പ് റിജിൻലാൽ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതറിഞ്ഞ് സോന വടകര റെയിൽവേ സ്റ്റേഷനിൽ എത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് പോലീസ് ഇടപെട്ടാണ് അതിൽ നിന്ന് പിന്തിരിപ്പിച്ചത്. വിവാഹശേഷം സോനയെ സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും റിജിൻലാൽ അനുവദിച്ചിരുന്നില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ് സോന സ്വന്തം വീട്ടുകാരുമായി സംസാരിച്ചു തുടങ്ങിയത്.

അപകട ദിവസം നടന്നത് കുറച്ചു നാളുകളായി പാലേരിയിലെ സ്വന്തം വീട്ടിൽ താമസിച്ചിരുന്ന സോനയെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റിജിൻലാൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അപകടം നടന്ന ദിവസം റിജിൻലാൽ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. കാറിന് തീപിടിച്ചപ്പോൾ റിജിൻലാൽ ഉടൻ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയെങ്കിലും സോന ഇരുന്ന വശത്തെ ഡോർ ലോക്ക് ആയതിനാൽ അവർക്ക് രക്ഷപ്പെടാനായില്ല. സംഭവത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ റിജിൻലാൽ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...