പാളയം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ ഒരു മാസം കൂടി സമയം വേണമെന്ന് കോഴിക്കോട് കോർപ്പറേഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പുതിയ പാളയം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ ഒരു മാസം കൂടെ വേണമെന്ന് കോഴിക്കോട് കോർപ്പറേഷൻ അധികൃതർ. കച്ചവടക്കാർ ഏറ്റെടുത്ത കടകളിലെ ഫർണിഷിംഗ് ജോലികൾ കൂടെ പൂർത്തിയാക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ കെട്ടിടത്തിൽ കച്ചവടക്കാർ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടെന്നും ഇവർ പറഞ്ഞു. അതേസമയം പഴയ പാളയം മാർക്കറ്റിൽ നിന്നും മാറുന്നതിനെതിരെ കച്ചവടക്കാരുടെ പ്രതിഷേധം തുടരുകയാണ്. അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പാളയം മാർക്കറ്റിന്റെ പുതുയ സമുച്ചയത്തിലെത്തുന്ന സാധാരണക്കാർ കാണുന്നത് അടച്ചിട്ട മുറികളാണ്. അടച്ചിട്ട ഈ കച്ചവട മുറികൾ എന്ന് തുറക്കുമെന്ന ചോദ്യത്തിനാണ് അധികൃതർ വിശദീകരണം നൽകുന്നത്. പുതിയ കെട്ടിടത്തിനെതിരെ കച്ചവടക്കാർ ഉയർത്തുന്ന വിമർശനങ്ങളിൽ കഴമ്പില്ല എന്നാണ് കോർപറേഷൻ അധികൃതരുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...