ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിന്റെ മറുഭാഗത്തേക്ക് ഓടിയ മൂന്നു വയസ്സുകാരിക്ക് അത്ഭുതകരമായ രക്ഷപെടൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് വയസ്സുകാരി അത്ഭുതകരമായി രക്ഷപെട്ടതിന്റെ സന്തോഷത്തിലും ഞടുക്കത്തിലുമാണ് കൊടിയത്തൂര്‍. പിതാവിനോടൊപ്പം ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയതിന് ശേഷം റോഡിന്റെ മറുഭാഗത്തുള്ള ബന്ധുക്കളുടെ അടുത്തേക്ക് ഓടുകയായിരുന്നു കുട്ടി. ഈ സമയം കോഴിക്കോട് – കൊടിയത്തൂർ റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസ്സ് ഇതുവഴി അതിവേഗത്തിൽ വരികയായിരുന്നു. ഡ്രൈവർ സിനോജിന്റെ തക്കസമയത്തുള്ള ഇടപെടലാണ് വലിയൊരു ദുരന്തത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. ബസ്സിന് മുന്നിലേക്ക് ഓടിവന്ന കുട്ടിയെ കണ്ടയുടനെ ഡ്രൈവർ സിനോജ് ശക്തമായി ബ്രേക്ക് ചെയ്യുകയും ബസ്സ്‌ വെട്ടിച്ചു മാറ്റുകയും ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പുറത്തുവന്നിട്ടുണ്ട്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒരു വലിയ ദുരന്തം സംഭവിക്കുമായിരുന്നു.

ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. ഒരു ഡ്രൈവറുടെ മനസ്സാന്നിധ്യവും കൃത്യമായ പ്രതികരണവുമാണ് ഒരു ജീവൻ രക്ഷിച്ചത്. അപകടത്തിൽ നിന്ന് രക്ഷപെട്ടത് ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ്. കോഴിക്കോട് തൊഴിൽ തേടിയെത്തിയ കുടുംബത്തിലെ അംഗമാണ് ഈ കുട്ടി. ഈ സംഭവം റോഡുകളില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും പൊതുഗതാഗതത്തിലെ ഡ്രൈവർമാരുടെ ശ്രദ്ധയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. മാതാപിതാക്കൾ കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൂടെ കൂട്ടുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡ്രൈവർമാർ റോഡിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...