കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസ് ; മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് അതിജീവിത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും മറുപടി ലഭിച്ചില്ല. മെഡിക്കല്‍ കോളജില്‍ നിന്നും, ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നിന്നും പരിഹാസം നേരിട്ടു. അക്രമിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അതിജീവിത പറഞ്ഞു. കേസ് കോടതിയില്‍ നടക്കുന്നു എന്നല്ലാതെ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് അതിജീവിത പറഞ്ഞു. കഴിഞ്ഞ മാസവും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കത്ത് അവിടെ എത്തി എന്നുള്ള മെസേജും വന്നു.

പക്ഷേ അതിനൊരു മറുപടിയും കിട്ടിയില്ല. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന ആളുകള്‍ തന്നെ മുഖത്ത് നോക്കി ചിരിച്ച സംഭവം ഉണ്ട്. ഓപ്പറേഷന്‍ കഴിഞ്ഞ് പൂര്‍ണമയക്കത്തില്‍ കിടക്കുന്ന എന്നെ അക്രമിച്ച ഒരാളെ ഇത്രയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു – അതിജീവിത പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അപമാനം നേരിട്ടതായി ആരോപണമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...