തെരഞ്ഞെടുപ്പ് : ആയുധങ്ങൾ കൈവശം വെക്കുന്നതിന് നിരോധനം ; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉത്തരവിറക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായാണ് ബി.എൻ.എസ്.എസ്. സെക്ഷൻ 163 പ്രകാരമുള്ള ഈ നടപടി. ഉത്തരവ് പ്രകാരം ജില്ലയിൽ ആയുധങ്ങൾ കൈവശം വെക്കുന്നതിനും കൊണ്ടുനടക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തോക്കുകൾ, കുന്തം, വാൾ, ലാത്തികൾ തുടങ്ങിയവ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാൻ അനുവാദമില്ല. നിലവിൽ ലൈസൻസുള്ള ആയുധങ്ങൾ കൈവശമുള്ളവർ ജില്ലാ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ പരിശോധനയ്ക്ക് ഹാജരാക്കണം. സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്നവ പിടിച്ചെടുക്കുമെന്നും കളക്ടർ അറിയിച്ചു.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 പ്രകാരം നിയമനടപടികൾ സ്വീകരിക്കും. ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ, നാഷണൽ റൈഫിൾ അസോസിയേഷനിലെ കായിക താരങ്ങൾ, ആചാരപരമായ ആവശ്യങ്ങൾക്കായി ആയുധം ഉപയോഗിക്കുന്ന സമുദായങ്ങൾ എന്നിവർക്ക് നിബന്ധനകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ പ്രത്യേക അനുമതി പത്രം വാങ്ങിയിരിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കളക്ടർ നിർദ്ദേശിച്ചു. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിംഗോ പാടില്ല. കെട്ടിട ഉടമയുടെ മുൻകൂർ അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ കൊടിതോരണങ്ങളോ പോസ്റ്ററുകളോ സ്ഥാപിക്കാൻ അനുവാദമില്ല. സർക്കാർ, പൊതു-സ്വകാര്യ ഇടങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയുമെന്നും ഉത്തരവിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...