തദ്ദേശത്തിൽ മികച്ച പ്രകടനം ; കോഴിക്കോട് കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്‌ലിം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ് മുസ്‌ലിം ലീഗിന്റെ അവകാശവാദം.

ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന 27 പഞ്ചായത്തുകളിൽ 17 എണ്ണവും മുസ്‌ലിം ലീഗിന്റെ പഞ്ചായത്തുകളാണ്. 17 ഇടത്തും മുസ്‌ലിം ലീഗിന്റെ പ്രസിഡന്റാണ് ഭരണസാരഥ്യം. യുഡിഎഫിന്റെ 4 മുനിസിപ്പാലിറ്റികളിൽ മൂന്നെണ്ണത്തിലും ലീഗാണ് ഭരണം. പയ്യോളി നഗരഭയിൽ വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗ് തന്നെ. യുഡിഎഫിന്റെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ലീഗിന്റേതാണെങ്കിലും കോൺഗ്രസ് ആവശ്യപ്പെട്ട പ്രകാരം ആദ്യ വർഷങ്ങളിൽ ഭരണനേതൃത്വം കോൺഗ്രസിന് കൈമാറി.

ജില്ലയിൽ ഇപ്പോൾ മത്സരിക്കുന്ന 5 സീറ്റിന് പുറമെ 2 സീറ്റ് അധികം ചോദിക്കാനാണ് ലീഗ് നീക്കം. എൽജെഡിയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും മുന്നണി വിട്ടതോടെ ഒഴിവ് വന്ന പേരാമ്പ്ര വടകര എലത്തൂർ എന്നീ മണ്ഡലങ്ങളാണ് മുസ്‌ലിം ലീഗിന് നോട്ടം. വടകരയിൽ ആർഎംപി നേതാവ് കെ.കെ.രമയെ സ്വതന്ത്രയായി മത്സരിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെടും. നിലവിൽ മത്സരിക്കുന്ന ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം വെച്ചുമാറും. തിരുവമ്പാടി മണ്ഡലം കോൺഗ്രസിന് നൽകി പകരം കൽപറ്റയിൽ മത്സരിക്കും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തിരുവമ്പാടിയും കൊടുവള്ളിയും തിരിച്ചുപിടിക്കാനുള്ള നീക്കവും തുടങ്ങി കഴിഞ്ഞു. കോഴിക്കോട് സൗത്ത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ എം.കെ.മുനീറിന് മലപ്പുറത്തെ ഏതെങ്കിലും സുരക്ഷിത മണ്ഡലം നൽകുമെന്നാണ് കണക്കു കൂട്ടൽ. എം.എ.റസാഖിന് ഒരിക്കൽ കൂടി അവസരം നൽകണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് റസാഖ് പരാജയപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...