യാത്രക്കിടെ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം

For full experience, Download our mobile application:
Get it on Google Play

എടത്വാ : യാത്രക്കിടെ കെ.എസ്‌.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം. കണ്ടക്ടറുടെ അവസരോചിത ഇടപെടലില്‍ അപകടം ഒഴിവായി. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയശേഷം കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍ കുഴഞ്ഞുവീണു. എടത്വാ ഡിപ്പോയിലെ ഡ്രൈവര്‍ നീരേറ്റുപുറം വാലയില്‍ വീട്ടില്‍ വി എസ് ജോമോനാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 7.30ന് എടത്വാ സെന്റ് അലോഷ്യസ് കോളജ് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.

ആലപ്പുഴയില്‍ നിന്ന് തിരുവല്ലയിലേക്ക് പോയ ബസ് കോളേജ് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് എടുക്കുന്നതിന് മുന്‍പ് ജോമോന് ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടക്ടര്‍ സജീഷ് കുമാറിന്റെ ശ്രദ്ധയില്‍പെട്ടു. ഇതോടെ ബസ് ഒതുക്കി നിര്‍ത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ബസ് നിര്‍ത്തിയശേഷം സ്റ്റിയറിംങിലേക്ക് കുഴഞ്ഞുവീണ ജോമോനെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്തിന്റെ നേതൃത്വത്തില്‍ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ഹൃദ്രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് അടിയന്തിരമായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച്‌ വണ്ടാനത്ത് എത്തിച്ച ജോമോന്റെ നില ഗുരുതരമായി തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...