ന്യൂഡല്‍ഹി : പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയിൽ വൈസ് പ്രസിഡൻ്റ് പദവിയിൽ വനിതകളാരുമില്ലെന്ന് സൂചന. മൂന്ന് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. രമണി പി നായർ, ദീപ്തി മേരി വർഗീസ്, ഫാത്തിമ റോഷ്ന എന്നിവർ ജനറൽ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശിവദാസൻ നായരും വി.പി സജീന്ദ്രനും ജനറൽ സെക്രട്ടറിമാരാകും. ബിന്ദുകൃഷ്ണ ഉൾപ്പടെയുള്ള ഡി.സി.സി അധ്യക്ഷ പദവി വഹിച്ചിരുന്നവർ പ്രത്യേക ക്ഷണിതാക്കളാകും. മൂന്ന് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. മുൻ ഡിസിസി പ്രസിഡൻറുമാർക്ക് ഇളവില്ല. എം.പി വിൻസന്റിനും യു രാജീവനും ഉൾപ്പടെയുള്ളവർക്ക് ഇളവു നൽകേണ്ടെന്നാണ് തീരുമാനമെന്നാണ് വിവരം.