കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കണമെന്ന നിര്‍ദ്ദേശവുമായി കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്ത്കുമാര്‍. ഉച്ചഭക്ഷണ പദ്ധതിയുടെ പേരില്‍ പ്രധാനാധ്യാപകരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ. റവന്യൂജില്ലാകമ്മിറ്റി ഡി.ഡി.ഇ. ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുന്‍കൂറായി പാചകച്ചെലവ് സ്കൂള്‍ അക്കൗണ്ടില്‍ നല്‍കിയിരുന്നു. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സജീവന്‍ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു.