മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍ നാരായണൻ അനുസ്മരണദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

ഉഴവൂര്‍: മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍ നാരായണന്റെ 17 -ാം അനുസ്മരണദിനാചരണം നവംബര്‍ 9 ബുധനാഴ്ച ഉഴവൂര്‍ പൂവത്തിങ്കലുള്ള നവജ്യോതി ശ്രീകരുണാകരഗുരു റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ആയുര്‍വേദ & സിദ്ധ കേന്ദ്രത്തില്‍ വെച്ച്‌ നടന്നു. ഉഴവൂര്‍ ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമവും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെയ്തു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു. ആദരണീയനായ ഡോ.കെ ആര്‍ നാരായണന്റെ ജീവിതവും കര്‍മ്മപഥവും ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണന്ന് എംപി പറഞ്ഞു.

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫന്‍, ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ സിറ്റി ഇന്‍ചാര്‍ജ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാന തപസ്വി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്‌ ഡോ. സിന്ധുമോള്‍ ജേക്കബ്ബ്, ശാന്തിഗിരി ആശ്രമം വൈക്കം ഇന്‍ചാര്‍ജ് സ്വാമി ജയപ്രിയ ജ്ഞാനതപസ്വി, കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എന്‍ രാമചന്ദ്രന്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഏലിയാമ്മ കുരുവിള, മെമ്പര്‍ ബിന്‍സി അനില്‍ പട്ടാശ്ശേരില്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു, ഒഎല്‍എല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ സാബു തോമസ്, ഡോ.ജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

നല്ല ഭക്ഷണം നല്ല ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബി രാജ്കുമാര്‍ ക്ലാസ്സ് എടുത്തു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും ഒഎല്‍എല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പങ്കെടുത്തവരെല്ലാം അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...