കെ – റെയില്‍ സര്‍വേ കല്ലുകള്‍ പൊതുമുതല്‍ ആണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ; പോലീസ്‌ നിയമോപദേശം തേടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ – റെയില്‍ സര്‍വേ കല്ലുകള്‍ പൊതുമുതല്‍ ആണോ എന്ന കാര്യത്തില്‍ പോലീസിന് ആശയക്കുഴപ്പം. ഇതേതുടര്‍ന്ന് കണ്ണൂര്‍ ചാലയില്‍ കെ – റെയില്‍ സര്‍വേ കല്ലുകള്‍ പിഴുത് പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയ കേസില്‍ പോലീസ് നിയമോപദേശം തേടി.പൊതുമുതല്‍ നശിപ്പിച്ചെന്ന വകുപ്പ് കേസില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. കഴിഞ്ഞ മാസം 21നായിരുന്നു ചാലയിലെ കെ – റയില്‍ വിരുദ്ധ സമരം. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു പ്രതിക്ഷേധിച്ചത്. പിന്നാലെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

പൊതുമുതല്‍ നശിപ്പിച്ചെന്നതായിരുന്നു കുറ്റം. എന്നാല്‍ കേസില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പോലീസ് കടന്നില്ല. സര്‍വേക്കല്ലുകള്‍ പൊതുമുതലിന്റെ പരിധിയില്‍ വരുമോ എന്നത് സംബന്ധിച്ച്‌ പോലീസിനുള്ളില്‍ തന്നെ ഉടലെടുത്ത അവ്യക്തതയായിരുന്നു കാരണം. ഇതോടെയാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടാന്‍ പോലീസ് തീരുമാനിച്ചത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറോടാണ് ഇത് സംബന്ധിച്ച്‌ പോലീസ് നിയമോപദേശം തേടിയിട്ടുള്ളത്. എന്തായാലും സര്‍വേ കല്ല് പൊതുമുതല്‍ ആണോ എന്ന കാര്യത്തില്‍ ഒരു വ്യക്തത വന്നിട്ട് മതി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്ന നിര്‍ദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...