പറക്കോട് ബ്ലോക്ക്‌ കൃഷിശ്രീ സെന്റർ ഉൽഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മണ്ണടി (അടൂർ ); കാർഷീക വികസന കർഷക ക്ഷേമ വകുപ്പിന്റെ എല്ലാ കാർഷീക സേവനങ്ങളും ഒരു കുടക്കീഴിൽ എന്ന ആശയത്തിൽ പറക്കോട് ബ്ലോക്ക് / അടൂർ നഗരസഭയ്ക്ക് വേണ്ടി അനുവദിച്ച “കൃഷിശ്രീ സെന്റർ” കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉൽഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കടമ്പനാട് മണ്ണടി താഴത്ത് നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ അധ്യക്ഷം വഹിച്ചു, പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാഗതവും ആശംസിച്ചു. കർഷക സെന്റർ ഓഫീസ് ഉൽഘാടനം ബഹു.എം പി ആന്റോ ആന്റണിയും, താക്കോൽ ദാനം അഡ്വ. കെ യൂ ജനീഷ് കുമാർ എം എൽ എ യും നിർവ്വഹിച്ചു. ചടങ്ങിന് മുന്നോടിയായി കാർഷീക പ്രദർശനം, കാർഷീക മെഷിനറികളുടെ പ്രദർശനവും, കിഴങ്ങുവിള കൃഷിയിൽ നൂതന സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.

ചടങ്ങിന് സാന്നിധ്യം വഹിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, പറക്കോട് ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങൾ, കടമ്പനാട്, കലഞ്ഞൂർ, പള്ളിക്കൽ, ഏഴംകുളം, എനാദിമംഗലം, ഏറത്തു പഞ്ചായത്ത്‌ പ്രസിഡന്റ്‌, പഞ്ചായത്ത്‌ അംഗങ്ങൾ, അടൂർ നഗരസഭ ചെയർപേഴ്സൺ, അംഗങ്ങൾ, കൃഷി ഓഫീസർ മാരായ ശ്രീമതി സബ്ന സൈനുദ്ധീൻ (കടമ്പനാട് ), ആദില (കൊടുമൺ ), അലിയാ ഫെർസാന (അടൂർ ) തുടങ്ങി എനാദിമംഗലം, എറത്ത്, പള്ളിക്കൽ, ഏഴംകുളം, കലഞ്ഞൂർ കൃഷി ഓഫീസർമാർ, വിവിധ കൃഷി ഓഫീസ് കൃഷി അസിസ്റ്റന്റ്മാരും പങ്കെടുത്തു.

ചടങ്ങിൽ ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികളും പങ്കെടുത്തു. ചടങ്ങുകൾക്ക് നിറസാന്നിധ്യമായി ഹോർട്ടിക്കോർപ്പും, വിവിധ കാർഷീക കൂട്ടായ്മയുടെ ചുമതലയിൽ കാർഷീക പ്രദർശന വിൽപ്പന ശാലകളും പ്രവർത്തിച്ചു. പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും ചടങ്ങിന് സാന്നിധ്യമായി വിവിധ മേഖലകളിൽ നിന്നും നൂറ് കണക്കിന് കർഷകരും എത്തിയിരുന്നു. ചടങ്ങിന് സമാപ്തി കുറിച്ച് പറക്കോട് ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ റോഷൻ ജോർജ് നന്ദിയും പ്രകടിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....