അയ്മനം കെഎസ്ഇബി മന്ദിരം ഉദ്ഘാടനം 25 ന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അയ്മനം കെഎസ് ഇബി മന്ദിരം ഉദ്ഘാടനം ഫെബ്രുവരി 25 ന് രാവിലെ 10 ന് വൈദ്യുതി വകുപ്പുമന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി വൈദ്യുതി വകുപ്പ്. അയ്മനം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനു വേണ്ടി ചെങ്ങളം 110 കെ.വി സബ്സ്റ്റേഷനില്‍ ആധുനീക രീതിയില്‍ മന്ദിരം നിര്‍മിച്ചച്ചത്‌. കെ.എസ്.ഇ.ബി.യുടെ സ്ഥലത്ത് 60 ലക്ഷം രൂപ ചെലവഴിച്ചാണ് 2440 ചതുരശ്ര അടിയില്‍ ഇരുനില കെട്ടിടം പൂര്‍ത്തിയാക്കിയത്. പൊതുജനങ്ങള്‍ക്ക് തിരക്കില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വൈദ്യുതീകരണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്. പാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഹകരണ – രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.

കെ.എസ്.ഇ.ബി. ലിമിറ്റഡ് ഐ.ടി. ആന്‍ഡ് വിതരണ വിഭാഗം ഡയറക്ടര്‍ എസ്.രാജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ, കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ അഡ്വ.വി.മുരുകദാസ്, മുന്‍ എം.എല്‍.എ മാരായ വൈക്കം വിശ്വന്‍, കെ.സുരേഷ് കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജയന്‍ കെ.മേനോന്‍ (തിരുവാര്‍പ്പ്), സബിത പ്രേംജി (അയ്മനം), ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം ജയ്സി നൈനാന്‍, തിരുവാര്‍പ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, പഞ്ചായത്തംഗം റെയ്ച്ചല്‍ ജേക്കബ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി സമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.അശോക് സ്വാഗതവും ഡിസ്ട്രിബ്യൂഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.എസ് ഡാണ്‍ നന്ദിയും പറയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...