കെഎസ്‌ആര്‍ടിബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും മതിലും തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും മതിലും തകര്‍ത്തു. ബാലരാമപുരത്തിന് അടുത്തുള്ള പാപ്പനംകോട് ഡിപോയിലെ കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. ഭഗവതിനട ശ്രീഭഗവതിക്ഷേത്ര റോഡിലെ വളവിന് സമീപമാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ബസിന്റെ കുറുകേ പതിച്ചെങ്കിലും കൂടുതല്‍ അപകടമുണ്ടായില്ല. കെഎസ്‌ഇബി കല്ലിയൂര്‍ സെക്ഷന്‍ ജീവനക്കാര്‍ സമയബന്ധിതമായി സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി

ആഴ്ചകള്‍ക്ക് മുമ്പ് പാലുകാച്ചല്‍ ചടങ്ങ് നടന്ന ഭഗവതിനട മേലതില്‍ വീട്ടില്‍ ശ്രീധറിന്റെ മതിലാണ് ബസിടിച്ച്‌ തകര്‍ന്നത്. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഇദ്ദേഹം നരുവാമൂട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കെഎസ്‌ഇബിക്ക് 25,000 രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു.

ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റും മതിലും തകര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കെഎസ്‌ആര്‍ടിസി അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്ത് മണിക്കൂറോളം വൈദ്യുതി തടസവുമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...