നവംബർ മാസത്തിൽ പാലക്കാട് ഡിപ്പോയിൽ നിന്ന് നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ പങ്കുവെച്ച് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നവംബർ മാസത്തിൽ പാലക്കാട് ഡിപ്പോയിൽ നിന്ന് നടത്തുന്ന ഉല്ലാസ യാത്ര വിവരങ്ങൾ പങ്കുവെച്ച് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. നവംബര്‍ 1 മുതലാണ് ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്. ഗവി യാത്രയോടെയാണ് നവംബര്‍ മാസത്തെ ഉല്ലാസ യാത്രകൾക്ക് തുടക്കമാകുക. നവംബര്‍ 1, 9, 15, 22 തീയതികളില്‍ രാത്രി 10 മണിയ്ക്ക് ആരംഭിക്കുന്ന രീതിയിൽ ഗവി യാത്ര സംഘടിപ്പിക്കും. ഒരു പകലും രണ്ട് രാത്രികളും നീണ്ടുനിൽക്കുന്ന ട്രിപ്പിന് 2,800 രൂപയാണ് നിരക്ക്. നവംബര്‍ 2, 8, 9, 16, 22, 23, 30 തീയതികളിൽ നെല്ലിയാമ്പതിയിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 7 മണിയ്ക്ക് പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 480 രൂപയാണ് ഈടാക്കുക. നവംബര്‍ 8, 15, 23 തീയതികളിലായി അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേയ്ക്ക് ട്രിപ്പ് ഒരുക്കുന്നുണ്ട്. 8-ാം തീയതി പുലര്‍ച്ചെ 4.30നും 15, 23 തീയതികളിൽ പുലര്‍ച്ചെ 5.30നും പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഏകദിന യാത്രയ്ക്ക് 830 രൂപയാണ് ചാര്‍ജ്.

നവംബര്‍ 16, 20, 30 എന്നീ തീയതികളിൽ നെഫര്‍റ്റി (ആഡംബര കപ്പൽ യാത്ര) ഉല്ലാസ യാത്ര സംഘടിപ്പിക്കും. ഏകദിന യാത്രയ്ക്ക് 3,530 രൂപയാണ് നിരക്ക്. 16നും 30നും രാവിലെ 11 മണിയ്ക്കും 20ന് ഉച്ചയ്ക്ക് 12 മണിയ്ക്കുമാണ് യാത്ര പുറപ്പെടുക. 11ന് പുലര്‍ച്ചെ 5.30ന് പുറപ്പെടുന്ന രീതിയിൽ നിലമ്പൂര്‍ പാക്കേജും ഒരുക്കുന്നുണ്ട്. ഏകദിന യാത്രയാണിത്. 560 രൂപയാണ് ചാര്‍ജ്. നവംബര്‍ 8, 19 തീയതികളിൽ രാവിലെ 6 മണിയ്ക്ക് സൈലന്റ് വാലിയിലേയ്ക്കും 8, 22 തീയതികളിൽ രാവിലെ 7 മണിയ്ക്ക് മൂന്നാര്‍/മാമലക്കണ്ടം എന്നിവിടങ്ങളിലേയ്ക്കും ഉല്ലാസ യാത്ര പുറപ്പെടും. സൈലന്റ് വാലി യാത്രയ്ക്ക് 1,490 രൂപയും മൂന്നാര്‍/മാമലക്കണ്ടം യാത്രയ്ക്ക് (രണ്ട് പകലും രണ്ട് രാത്രികളും) 1,570 രൂപയുമാണ് നിരക്ക്. 8, 16, 23, 30 എന്നീ തീയതികളിൽ പുലര്‍ച്ചെ 5 മണിയ്ക്ക് ഇല്ലിക്കൽകല്ലിലേയ്ക്ക് ഏകദിന യാത്രയുമുണ്ട്. 780 രൂപയാണ് ഇതിന് ഈടാക്കുക. വിശദവിവരങ്ങൾക്ക് 9447837985, 8304859018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....