അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവിഷ്കരിച്ച പദ്ധതിയായ ഷീ റെെസിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: നിയോജകമണ്ഡലത്തിലെ എല്ലാ വനിതകൾക്കും ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ വൈദഗ്ധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവിഷ്കരിച്ച പദ്ധതിയായ ഷീ റെെസിന് തുടക്കമായി. 12 പഞ്ചായത്തുകളിലെയും കുടുംബശ്രീ വനിതകൾക്ക് 6 തൊഴിൽ മേഖലകളിൽ ഏതെങ്കിലും ഒന്നിൽ തൊഴിൽ വൈദഗ്ധ്യം നൽകി അതിലൂടെ അവർക്ക് സ്വന്തമായി ഒരു വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സൗജന്യ പരിശീലനം നൽകുന്ന പദ്ധതി ഇന്ത്യയിൽ തന്നെ ആദ്യത്തെയാണ്. ജില്ലാ കുടുംബശ്രീ മിഷന്റെ പൂർണ്ണ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം മേഖലയിൽ വ്യവസായ വകുപ്പിന്റെ സാങ്കേതിക സഹായം ഉറപ്പാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ട തൊഴിൽ പരിശീലമായ മേക്കിംഗ് ആൻ്റ് ടെയ്‌ലറിംഗ് റാന്നിയിലെ 12 പഞ്ചായത്തുകളിലും തുടക്കമായിട്ടുണ്ട്. തീർത്തും സൗജന്യമായ പരിശീലനമാണ് നൽകിവരുന്നത്. തുടർന്ന് എല്ലാവർക്കും തൊഴിൽ സാധ്യതയുള്ള ആധുനിക തൊഴിൽ മേഖലയായ ഡേറ്റ അനാലിസിസ്, സൈബർ സെക്യൂരിറ്റി എന്നിവ റാന്നി സെൻറ് തോമസ് കോളേജിൽ തുടങ്ങും. മോണ്ടിസോറി അധ്യാപകരുടെ പരിശീലന ക്ലാസ് നവംബർ 5 മുതൽ ഇട്ടി യപ്പാറ ചെത്തോങ്കര എസ് സി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിക്കും . നഴ്സിംഗ് പരിശീലനം, ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ് തുടങ്ങിയ കോഴ്സുകൾ ആവും അടുത്തതായി ആരംഭിക്കുന്നത്.

പിഎസ്സി പരീക്ഷകളിൽ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്ന സൗജന്യ കോച്ചിംഗ് ക്ലാസുകൾ റാന്നി പെരുമ്പുഴയിലെ എൻഎസ്എസ് താലൂക്ക് യൂണിയൻ കെട്ടിടത്തിൽ ആരംഭിച്ചതായും അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. ബുധൻ ശനി ദിവസങ്ങളിൽ ഉച്ചവരെയാണ് ക്ലാസ്. പരിശീലനത്തിന് ശേഷം ആരംഭിക്കാൻ താല്പര്യമുള്ളവർക്ക് വ്യവസായ വകുപ്പ് വേണ്ട സഹായം ചെയ്ത് നൽകും. സംരംഭങ്ങൾക്ക് ചിലവിന്റെ 75% സബ്സിഡി ലഭിക്കും. കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ എസ് ആദിലയുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....