കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു ; ബസ് പൂർണമായും കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കി. ആർക്കും പരുക്കേറ്റിട്ടില്ല. എം.എസ്.എം കോളജിന് സമീപമാണ് അപകടം. ബസ് പൂർണമായി കത്തിനശിച്ചു. കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. കായകുളം സ്റ്റേഷനിലെത്തി ഹരിപ്പാട്ടേക്ക് ദേശീയപാത വഴി പോകുന്ന സമയത്താണ് അപകടം.

പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് യാത്രക്കാരെ ബസില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയപ്പോഴേക്കും ബസില്‍ തീപടരാന്‍ തുടങ്ങി. അപകടകാരണം വ്യക്തമല്ല. ബസിന്‍റെ ഡീസല്‍ ടാങ്ക് ചോര്‍ന്നതാണെന്നും ബാറ്ററിയുടെ പ്രശ്നമാണെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഫയര്‍ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ബസ് പൂര്‍ണമായും കത്തിനശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...

പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

0
തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി...

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം

0
ന്യൂഡൽഹി : സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിന്റെ...