ഹൈക്കോടതി ജീവനക്കാര്‍ക്കായി എറണാകുളത്തേക്കു കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ് നാളെ മുതല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് പശ്ചാത്തലത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ക്കായി എറണാകുളത്തേക്കു കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു. നാളെ മുതല്‍ ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നാണു സര്‍വീസുകള്‍ ആരംഭിക്കുന്നത്. ചങ്ങനാശേരിയില്‍ നിന്നു രാവിലെ 7.05ന് പുറപ്പെടുന്ന ബസ് 9.50ന് ഹൈക്കോടതി ജംക്ഷനിലെത്തും.

കോട്ടയം, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ് വഴിയാണു സര്‍വീസ്. വണ്ടാനം – അരൂര്‍ ബസാണു ഹൈക്കോടതിയിലേക്കു നീട്ടുന്നത്. മൂവാറ്റുപുഴ – എറണാകുളം ജെട്ടി സര്‍വീസ് വാഴപ്പള്ളി, നെല്ലാട്, പട്ടിമറ്റം, കിഴക്കമ്പലം, കാക്കനാട്, എന്‍ജിഒ, പാലാരിവട്ടം വഴി സര്‍വീസ് നടത്തും. കോതമംഗലത്തു നിന്നുള്ള സര്‍വീസ് പെരുമ്പാവൂര്‍, പൂക്കാട്ടുപടി, കങ്ങരപ്പടി, തേവക്കല്‍, കാക്കനാട് വഴിയായിരിക്കും.

ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യപ്രകാരമാണു സര്‍വീസ് ആരംഭിക്കാന്‍ കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയത്. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ള മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബസുകള്‍ ഉപയോഗിക്കാമെന്നു സോണല്‍ ഓഫിസര്‍ വി.എം.താജുദ്ദീന്‍ പറഞ്ഞു. ഫാസ്റ്റ് സര്‍വീസുകളാണെങ്കിലും യാത്രക്കാരുടെ ആവശ്യപ്രകാരം വേണ്ട സ്റ്റോപ്പുകളില്‍ നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...