കോന്നി പൂങ്കാവ് ചന്ദനപ്പള്ളി റോഡില്‍ കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസ് അനുവദിക്കണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പൂങ്കാവ് ചന്ദനപ്പള്ളി റോഡില്‍ കെ എസ് ആര്‍ ടി സി ബസ്സ് സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോന്നി മിനി സിവില്‍ സ്റ്റേഷന്‍, താലൂക്ക് ആശുപത്രി, ആനത്താവളം, കെ എസ് ഇ ബി ഓഫീസ്, ജോയിന്റ് ആര്‍ ടി ഓ ഓഫീസ്, ഇന്‍ഡോര്‍ സ്റ്റേഡിയം, ആരാധനാലയങ്ങള്‍, മറ്റ് ഇതര സ്ഥാപനങ്ങള്‍ തുടങ്ങി പൊതു ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും ഈ റോഡിലാണ് ഉള്ളത്.

എന്നാല്‍ ദിവസേന നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡില്‍ വിരലില്‍ എണ്ണാവുന്ന സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും കൃത്യ സമയം പാലിക്കുന്നില്ലാഎന്നും യാത്രക്കാര്‍ക്ക് പരാതി പറയുന്നുണ്ട്. യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് സ്വകാര്യ ടാക്‌സി ഡ്രൈവര്‍മാരും സ്വകാര്യ ബസ്സ് ജീവനക്കാരും തമ്മില്‍ ഇവിടെ തര്‍ക്കങ്ങളും പതിവാണ്.

കോന്നിയില്‍ നിന്ന് പൂങ്കാവ്, വാഴമുട്ടം, താഴൂര്‍കടവ് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ടാക്‌സി വാഹനങ്ങളിലും മറ്റും കയറി പൂങ്കാവില്‍ എത്തിയതിന് ശേഷം ഇവിടെ നിന്നും വീണ്ടും ടാക്‌സിയെ ആശ്രയിച്ചെങ്കില്‍ മാത്രമേ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുവാന്‍ കഴിയുള്ളു. ഇത് ജനങ്ങള്‍ക്ക് വലിയ യാത്ര ദുരിതമാണ് സമ്മാനിക്കുന്നത്.

ബസ്സുകളുടെ കുറവ് മുതലെടുത്ത് ടാക്‌സി വാഹനങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നു എന്നും പരാതി ഉയരുന്നുണ്ട്. വള്ളിക്കോട് കൈപ്പട്ടൂര്‍ റോഡിലും ഇത് തന്നെയാണ് അവസ്ഥ. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസ് അനുവദിച്ചാല്‍ ഇളകൊള്ളൂര്‍. പ്രമാടം, ചപ്പാത്ത്  മുക്ക്, വാഴമുട്ടം, തെങ്ങുംകാവ്, പന്നിക്കണ്ടം തുടങ്ങി നിരവധി സ്ഥലങ്ങളിലെ ആളുകള്‍ക്കാവും യാത്രാ ക്ലേശത്തിന് പരിഹാരമാവുകയുള്ളു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...