കെ.എസ്​.ആർ.ടി.സി ശ​മ്പ​ള വിവാദം ; ഭരണ-പ്രതിപക്ഷ സംഘടനകൾ ഒന്നിച്ച്​ പ്രക്ഷോഭത്തി​ലേക്ക്​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യ​ട​ക്കം സ​മ​രം തു​ട​രു​മ്പോ​ഴും സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ക്കാ​തെ ശ​മ്പ​ളം ന​ൽ​കാ​നാ​കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്​​മെ​ന്‍റ്. ഏ​പ്രി​ലി​ലെ ര​ണ്ടാം ഗ​ഡു​വാ​ണ്​ ഇ​നി ന​ൽ​കാ​നു​ള്ള​ത്. അ​ഞ്ചാം തീ​യ​തി​ക്ക​കം ശ​മ്പ​ള വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്​ മാ​നേ​ജ്​​മെ​ന്‍റ്​ പാ​ലി​ച്ചി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​ക്കു​ക​യും അ​തു​ത​ന്നെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യും ചെ​യ്ത​താ​ണ്​ സി.​ഐ.​ടി.​യു​വി​നെ ചൊ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ശ്ന​ത്തി​ലി​ട​പെ​ടാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ അ​മ​ർ​ഷ​മു​ണ്ടെ​ങ്കി​ലും ആ​രോ​പ​ണ മു​ന​ക​ൾ മാ​നേ​ജ്​​മെ​ന്‍റി​ലേ​ക്ക്​ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തി​യാ​ണ്​ സി.​ഐ.​ടി.​യു​വി​ന്‍റെ പ്ര​തി​ഷേ​ധം.

സി.​ഐ.​ടി.​യു​വി​ന്​ പു​റ​മെ, ഐ.​എ​ൻ.​ടി.​യു.​സി​യും ബി.​എം.​എ​സു​മാ​ണ്​ സം​യു​ക്ത സ​മ​ര​സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, സി.​ഐ.​ടി.​യു​വു​മാ​യി ഒ​ത്തു​ചേ​ർ​ന്ന്​ സ​മ​രം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന ആ​ർ.​എ​സ്.​എ​സ്​ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ബി.​എം.​എ​സ്​ സം​യു​ക്ത സ​മ​ര സ​മി​തി​യി​ൽ​നി​ന്ന്​ പി​ന്മാ​റു​ക​യും ഒ​റ്റ​ക്ക്​​ പ​ണി​മു​ട​ക്ക്​ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. തൊ​ഴി​ലാ​ളി​ക​ൾ കാ​ര്യ​മാ​യി പി​ന്തു​ണ​ക്കാ​തി​രു​ന്ന​തോ​ടെ പ​ണി​മു​ട​ക്ക്​ പാ​ളി. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ആ​ശ്ര​യി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച അ​ധി​കം സ​ർ​വി​സ്​ ന​ട​ത്താ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ക​ഴി​ഞ്ഞെ​ന്ന​ ക​ണ​ക്കും പു​റ​ത്തു​വ​ന്നു.

സം​യു​ക്ത സ​മി​തി​യി​ൽ സി.​ഐ.​ടി.​യു​വി​ന്​ പു​റ​​മേ, ഐ.​എ​ൻ.​ടി.​യു.​സി​യാ​ണു​ള്ള​ത്. സ​ർ​ക്കാ​റി​നെ പൊ​തി​ഞ്ഞ്​ സി.​​ഐ.​ടി.​യു മാ​നേ​ജ്​​മെ​ന്‍റി​ന്​ നേ​​രെ മാ​ത്രം വി​ര​ൽ​ചൂ​ണ്ടു​മ്പോ​ൾ മാ​നേ​ജ്​​മെ​ന്‍റി​നെ മ​റി​ക​ട​ന്ന്​ സ​ർ​ക്കാ​റി​നെ​ത​ന്നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ്​ ഐ.​എ​ൻ.​ടി.​യു.​സി. സം​യു​ക്ത സ​മി​തി​യി​ലേ​ക്ക്​ എ.​ഐ.​ടി.​യു.​സി​യെ ക്ഷ​ണി​ച്ചി​ട്ടു​​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ല. ശ​മ്പ​ളം കി​ട്ടാ​ൻ എ​ല്ലാ മാ​സ​വും സ​മ​രം ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്ന ചോ​ദ്യ​വും തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നു​യ​രു​ന്നു​ണ്ട്. സ​ര്‍ക്കാ​ര്‍ ധ​ന​സ​ഹാ​യ​മാ​യ 50 കോ​ടി വൈ​കി​യ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ പ്ര​തി​മാ​സ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ല്‍, എ​ല്ലാ​മാ​സ​വും സ​ര്‍ക്കാ​ര്‍ സ​ഹാ​യം കി​ട്ടാ​ന്‍ മൂ​ന്നാ​ഴ്ച വൈ​കും. ഇ​തോ​ടെ ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ല്‍കേ​ണ്ടി​വ​രും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...