ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസില്‍ നിന്നു വീണ വീട്ടമ്മയുടെ കാല്‍ മുറിച്ചു നീക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നു വീണ വീട്ടമ്മയുടെ കാല്‍ മുറിച്ചു നീക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കടവൂര്‍ പള്ളിക്കു മുന്നിലായിരുന്നു അപകടം. അഞ്ചാലുംമൂട് തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍ ലോയ്ഡിന്റെ ഭാര്യ ഫിലോമിനയാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലത്തേക്കു പോയ ബസില്‍ കടവൂര്‍ പള്ളിക്കു മുന്നിലെ സ്റ്റോപ്പില്‍ ഫിലോമിന ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. പിടി വിട്ടുപോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീഴുകയും കാലിലൂടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു.

പരുക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്നു ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതു കാലിനു ഗുരുതര പരുക്കേറ്റിരുന്നതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം ഇടതു കാല്‍പാദത്തിനു മുകളില്‍ വച്ചു മുറിച്ചു മാറ്റിയിരുന്നെങ്കിലും ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇന്നലെ മുട്ടിനു മുകളില്‍ വച്ചു മുറിച്ചു നീക്കി. സംഭവത്തില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പദ്മശ്രീ പുരസ്കാര ജേതാവ് മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു

0
കോട്ടയം : പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി...

അയോധ്യ സംഭവനക്കൊള്ള : 3 കോടി നഷ്ടപ്പെട്ടു, തെറ്റുപറ്റിയത് എസ്ബിഐ ജീവനക്കാർക്ക് : ട്രഷറർ

0
അയോധ്യ : ശ്രീരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ...

അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ പോലീസ് പിടികൂടി

0
കൂത്താട്ടുകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പോലീസ്...

അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ ഈ വർഷം തന്നെ മറ്റ് സ്കൂളുകളിലേക്ക് മാറണം ; പൊതു...

0
തിരുവനന്തപുരം : സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം...