Thursday, July 3, 2025 11:47 pm

കെ.ഇ.ആര്‍ ചട്ട വിരുദ്ധം ; കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍ ബസുകള്‍ സ്കൂള്‍ ക്ലാസ് മുറികളാക്കാനുള്ള തീരുമാനത്തിനു സാ​ങ്കേതിക തടസങ്ങളേറെ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഏറെ ശ്രദ്ധപിടിച്ചുപറ്റിയ കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍ ബസുകള്‍ സ്കൂള്‍ ക്ലാസ് മുറികളാക്കാനുള്ള തീരുമാനത്തിനു സാ​ങ്കേതിക തടസങ്ങളേറെ. കെ.ഇ.ആര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ തീരുമാനം. മേല്‍ കൂരയായി അസ്ബറ്റോസ് ഷീറ്റുകള്‍ പോലും പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതുതായി ഇറക്കിയ ഉത്തരവ്. ഈ സാഹചര്യത്തില്‍ ബസിനുള്ളില്‍ ക്ലാസ് മുറികള്‍ ഒരുക്കാന്‍ ചട്ടം അനുവദിക്കുന്നില്ല. കെ.ഇ.ആര്‍ ചട്ട പ്രകാരം എല്‍.പി സ്കൂളുകള്‍ 20 അടി വീതിയും 18 അടി നീളവും 10 അടി ഉയരവും വേണം. യു.പി, ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് 20 അടി നീളവും , 20 അടി വീതിയും 13 അടി നീളവും വേണം. ഈ മാനദണ്ഡങ്ങള്‍ പ്രകാരം ബസില്‍ ക്ലാസ് ഒരുക്കല്‍ അസാധ്യമാണ്.

ഈ മാസം ഏഴാം തിയതി പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ അസ്ബറ്റോസ് ഷീറ്റ് മേല്‍ക്കൂര മാറ്റണമെന്ന് പ്രത്യേകം പറയുന്നു. ഈ വേളയിലാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന വിമര്‍ശത്തിനിടയാക്കുന്നത്. കെ.ഇ.ആര്‍ ചട്ടം ഭേദഗതി ചെയുകയോ പ്രത്യേക ഉത്തരവിറക്കുകയോ ചെയ്താല്‍ മാത്രമെ ബസിലെ ക്ലാസ് മുറികള്‍ യാഥാര്‍ഥ്യമാകൂ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...