‘മൊബൈല്‍ ഫോണ്‍വിളി പാടില്ലെന്ന്‌ ‘എഴുതിവച്ചതു വിവാദം ; സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചതോടെ എഴുത്തു മായിച്ചു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലാ : കെ.എസ്‌.ആര്‍.ടി.സി ബസില്‍ മൊബൈല്‍ ഫോണ്‍വിളി പാടില്ലെന്ന്‌ എഴുതിവച്ചതു വിവാദമായി. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചതോടെ എഴുത്തു മായ്ച്ചു കളഞ്ഞു. തൊടുപുഴ –പാലാ  റൂട്ടിലോടുന്ന ചെയിന്‍ സര്‍വീസ് ബസിലായിരുന്നു ഫോണ്‍വിളി നിരോധനം എന്ന് എഴുതി വെച്ചത്. ഡ്രൈവര്‍ സീറ്റിന്റെ വശത്തായി ബസിന്റെ മുന്‍പിലുള്ള സിംഗിള്‍ സീറ്റിന് അരികിലാണു ഫോണ്‍വിളി പാടില്ലെന്ന് എഴുതിയതെന്നു ഡിപ്പോ അധികൃതര്‍ പറഞ്ഞു.

ദീര്‍ഘദൂര സര്‍വീസുകളില്‍ രാത്രി കണ്ടക്ടര്‍ ഉപയോഗിക്കുന്ന ഈ സീറ്റ് ഹോട്ട് സീറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ഇരിക്കുന്ന യാത്രക്കാര്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു ശ്രദ്ധ തെറ്റിക്കുമെന്നതിനാല്‍ ഒരു ഡ്രൈവറാണ് അങ്ങനെ എഴുതി വച്ചത്. നിയമപരമല്ലാത്ത എഴുത്തിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു. ഡിപ്പോയിലെ മറ്റു ബസുകളിലും പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...