Tuesday, April 23, 2024 3:23 pm

തെരഞ്ഞെടുപ്പ് അടുത്തു ; പത്തനംതിട്ട കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണം പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണം പുനരാരംഭിച്ചു. സമുച്ചയത്തിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് വീണ ജോര്‍ജ്ജ്  എംഎല്‍എ ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചതുകൊണ്ടാണ് കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണം ആരംഭിച്ചത്.

കരാറുകാരന് നല്‍കാനുണ്ടായിരുന്ന 87 ലക്ഷം രൂപയില്‍ 85 ലക്ഷം രൂപ കെഎസ്ആര്‍ടിസി കൈമാറി. നിര്‍മാണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നതിന് ഒരു എന്‍ജിനീയറെയും രണ്ട് ഓവര്‍സിയര്‍മാരെയും കോര്‍പ്പറേഷന്‍ നിയോഗിച്ചിട്ടുണ്ട്. കെ എസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകറിന്റെ നിര്‍ദേശ പ്രകാരം കരാറുകാരനും കോര്‍പ്പറേഷനും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കെട്ടിട നിര്‍മ്മാണ നിലവാരം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എച്ച്എല്‍എല്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ കെട്ടിടം ജോയിന്‍ ചെയ്യുന്നിടത്ത് ലീക്ക് ഒഴിവാക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യും. ടൈലിന്റെ പ്രവൃത്തി, ഓഫീസ് പ്രവര്‍ത്തിക്കേണ്ട മുകള്‍ നിലയിലെ പെയിന്റിംഗ് ഉള്‍പ്പടെയുള്ളവയാണ് ആരംഭിച്ചിരിക്കുന്നത്.

നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് ശേഷം എച്ച്എല്‍എല്‍ കെട്ടിടം പൂര്‍ണമായി പരിശോധിച്ച് വിലയിരുത്തിയതിനു ശേഷമായിരിക്കും അവസാന ബില്ല് കരാറുകാരന് കൈമാറുക. ഇതു കരാറിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയും കരാറുകാരനും തമ്മിലെത്തിയിട്ടുള്ള ധാരണയാണ്. എംഎല്‍എ ഫണ്ടില്‍ നിന്ന് 2.5 കോടി രൂപ അനുവദിച്ച് കെഎസ്ആര്‍റ്റിസിയുടെ മൂന്ന് പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. യാര്‍ഡ് നവീകരണവും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണവും ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് മേല്‍ക്കൂര സ്ഥാപിക്കുന്ന പ്രവൃത്തികളാണ് എംഎല്‍എ ഫണ്ടില്‍ പൂര്‍ത്തീകരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് നിലവിലെ ഓഫീസ് കെട്ടിടം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചു മാറ്റും. പുതിയ യാര്‍ഡ് ഈ ഭാഗത്തേക്കും നീളും. 2021 ജനുവരിയില്‍ ബാക്കി കടകളുടെ ലേലവും നടത്തും.

എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നടപടിയാണിതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ പ്രതികരിച്ചു . കരാറുകാരന് പണം നല്‍കുന്നത് മനപൂര്‍വം വൈകിച്ച് തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോള്‍ നല്‍കുകയായിരുന്നു. എം.എല്‍.എ ആയിട്ട് നാലു വര്‍ഷം കഴിഞ്ഞു. ഇതിനോടകംതന്നെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാമായിരുന്നു. എന്നാല്‍ സമുച്ചയ നിര്‍മ്മാണം മനപൂര്‍വം വൈകിക്കുകയായിരുന്നു. ആറന്മുള എം.എല്‍.എ യുടെ രാഷ്ട്രീയ പാപ്പരത്വമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നും എ.സുരേഷ് കുമാര്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുരുമുളകിന്‍റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

0
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ​ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക്...

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ആലപ്പുഴയിൽ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും : ശോഭ സുരേന്ദ്രൻ

0
ആലപ്പുഴ : കേരളത്തിൽ ഏറ്റവും കുറവ് കളിസ്ഥലങ്ങൾ ഉള്ള ജില്ലയാണ് എന്നത്...

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

0
ചെന്നൈ : ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ...