ലൈഫ് മിഷന്റെ പരസ്യത്തിന് അനധികൃതമായി വീടിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ഉടമസ്ഥന്‍ രംഗത്ത് ; പോസ്റ്റ് നീക്കം ചെയ്ത് വി കെ പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : സര്‍ക്കാര്‍ പദ്ധതിയായ ലൈഫ് മിഷന്റെ പരസ്യത്തിന് അനധികൃതമായി വീടിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ഉടമസ്ഥന്‍ രംഗത്ത്. വട്ടിയൂര്‍ക്കാവ് എം എല്‍ എയും സിപിഎം നേതാവുമായ വി കെ പ്രശാന്താണ് ഒടുവില്‍ പോസ്റ്റ് നീക്കം ചെയ്തു. എന്നാല്‍ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴ തീര്‍ക്കുകയാണ്.

‘ലൈഫ്. നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെയാണ് വി കെ പ്രശാന്ത് വീടിന്റെ ചിത്രം പങ്കു വെച്ചത്. ടാര്‍പ്പാളിന്‍ കെട്ടിയ ഓലപ്പുരക്ക് മുന്നില്‍ ദമ്പതികള്‍ നില്‍ക്കുന്ന ചിത്രത്തിന് താഴെയാണ് കോണ്‍ക്രീറ്റ് വീടിന്റെ ചിത്രം ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വീട്ടുടമസ്ഥന്‍ ഇത് കൈയ്യോടെ പിടികൂടിയതോടെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയില്‍ നന്മമരം എന്ന് വിളിപ്പേരുള്ള മുന്‍ മേയറുടെ പൂച്ച്‌ പുറത്തു ചാടിയത്.

‘ഇത് എന്റെ വീടാണ്. ഞങ്ങള്‍ കൂലിപ്പണി ചെയ്ത് ഉണ്ടാക്കിയ വീടാണ്. അല്ലാതെ സര്‍ക്കാര്‍ തന്ന വീടല്ല. ഒന്നും അറിയാതെ ഇമ്മാതിരി പോസ്റ്റ് ഇടരുത്.’ ഇതാണ് ചിത്രത്തിന് വീട്ടുടമസ്ഥന്‍ നല്‍കിയ മറുപടി.

അതേസമയം ലൈഫ് മിഷനിലെ അഴിമതികളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയ ഓഡിറ്റ് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിയുടെ മറവില്‍ നടത്തിയ വന്‍ ക്രമക്കേടുകളും സ്വജന പക്ഷപാതങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...

വടകര എംഡിഎംഎ കേസ് : ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി...