കെഎസ്‌ആര്‍ടിസിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വൈകും ; ജീവനക്കാര്‍ വണ്ടും സമരത്തിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വൈകുന്നു. 65 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു. ഈ മാസം അഞ്ചാം തീയതി ശമ്പളം ലഭിച്ചില്ലെങ്കില്‍ അഞ്ചിന് അര്‍ധരാത്രി മുതല്‍ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കും. വരുമാനത്തെയാണ് വായ്പാ തിരിച്ചടവിനും മറ്റു ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നതുകൊണ്ട് ശമ്പളം നല്‍കാന്‍ ബാക്കിയില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ബാങ്കില്‍ നിന്ന് 45 കോടി ഓവര്‍ ഡ്രാഫ്റ്റെടുത്താണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ആ വഴിയും അടഞ്ഞു.

ധനവകുപ്പിനോട് ഏപ്രിലിലെ ശമ്ബളത്തിനായി ആവശ്യപ്പെട്ട മുഴുവന്‍ തുകയും അനുവദിക്കാന്‍ വീണ്ടും അപോക്ഷിച്ചിട്ടുണ്ട്.ശമ്ബളത്തിന് വേണ്ടത് 82 കോടി രൂപയാണ് . സഹകരണ സൊസൈറ്റി വഴി വായ്പ തരപ്പെടുത്താനുള്ള ആലോചനയിലുണ്ടെങ്കിലും അതിനും കാലതാമസമെടുക്കും. സ്വിഫ്റ്റിനെയാണ് പ്രതിപക്ഷ യൂണിയനുകള്‍ പഴിചാരുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ബസ് വാങ്ങിയതിനെയാണ് പ്രധാനമായും കുറ്റപ്പെടുത്തുന്നത്. ഡീസല്‍ കോര്‍പറേഷന്‍ വകയാണെങ്കില്‍ പോലും ഒരു എസി സ്വിഫ്റ്റ് ബസ് ഒരു കിലോമീറ്റര്‍ ഓടുന്നതിന് 26 രൂപയും നോണ്‍ എസിക്ക് 20 രൂപയും കെ.എസ്.ആര്‍.ടി.സി അങ്ങോട്ട് വാടക നല്‍കണം. ഇത് നോക്കുകൂലിയാണെന്നും ഏത് കരാര്‍ പ്രകാരമാണ് ഇങ്ങനെയൊരു വ്യവസ്ഥയെന്നത് വ്യക്തമാക്കണമെന്നും യൂണിയനുകള്‍ ആവശ്യമുന്നയിക്കുന്നു. ശമ്പളം വൈകിയാലുണ്ടാകുന്ന പണിമുടക്ക് മാനേജ്മെന്റിന് തലവേദനയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...