സംസ്കൃത സർവ്വകലാശാലയിൽ ശ്രീ ശങ്കര വാർഷിക പ്രഭാഷണം മെയ് അഞ്ചിന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശ്രീ ശങ്കര വാർഷിക പ്രഭാഷണം മെയ് അഞ്ചിന് രാവിലെ 10.30ന് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഫിസിക്സ് വിഭാഗം മുൻ പ്രൊഫസർ പ്രൊഫ.പി.പി ദിവാകരൻ കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിലുള്ള സെമിനാർ ഹാളിൽ നിര്‍വ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഭാരതത്തിന്റെ സാംസ്കാരിക തനിമയുടെ രൂപീകരണത്തിൽ ഗണിതശാസ്ത്രത്തിന്റെ സ്ഥാനം’ എന്നതാണ് പ്രഭാഷണ വിഷയം. രാവിലെ 10.15ന് സർവ്വകലാശാല ഭരണവിഭാഗം കാര്യാലയത്തിലെ ശ്രീ ശങ്കര പ്രതിമയ്ക്ക് മുന്നിൽ നടക്കുന്ന ശ്രദ്ധാഞ്ജലിയോടെ സര്‍വ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ ആരംഭിക്കും.

തുടര്‍ന്ന്‍ സംഗീത വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ നടക്കും. ശ്രീ ശങ്കര വാർഷിക പ്രഭാഷണത്തില്‍ വൈസ് ചാൻസലർ ഡോ.എം.വി നാരായണൻ ആമുഖ പ്രഭാഷണം നടത്തും. ശാസ്ത്രസംവർദ്ധിനി കേന്ദ്രം ഓണററി ഡയറക്ടർ പ്രൊഫ.വി.രാമകൃഷ്ണ ഭട്ട് എൻഡോവ്മെന്റുകൾ വിതരണം ചെയ്യും. രജിസ്ട്രാർ ഡോ.എം.ബി ഗോപാലകൃഷ്ണൻ, ശങ്കരജയന്തി ആഘോഷ കമ്മിറ്റി കൺവീനർ ഡോ.വി.കെ ഭവാനി എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2.30ന് യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ എം.എഫ്.എ വിദ്യാർത്ഥികളുടെ ചിത്രകലാ പ്രദർശനവും വൈകിട്ട് നാലിന് ഭരതനാട്യം, മോഹിനിയാട്ടം വിഭാഗങ്ങളുടെ നൃത്താവതരണവും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...