കെ.എസ്.ആര്‍.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സമരം തുടരുമെന്നും പണിമുടക്കിലേക്ക് കടക്കില്ലെന്നും യൂണിയനുകള്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഒരുറപ്പും ലഭിക്കാത്തതിലും സംഘടനകള്‍ക്ക് അമര്‍ഷമുണ്ട്. മൂന്ന് അംഗീകൃത യൂണിയനുകളുമായി ഇന്നലെ മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. അക്രമസമരങ്ങള്‍ വച്ച്‌ പൊറുപ്പിക്കില്ലെന്നും ചര്‍ച്ച തുടരുമെന്നും മന്ത്രി പറഞ്ഞു.

ശമ്പളപ്രതിസന്ധി തുടരുന്നതിനിടെയാണ് ചര്‍ച്ച നടത്തിയത്. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഉടന്‍ ശമ്പളം നല്‍കിതീര്‍ക്കുമെന്ന് മന്ത്രി അറിയിച്ചത്. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എം.വിന്‍സന്റ് എംഎല്‍എ പറഞ്ഞു. ചര്‍ച്ച ഗുണകരമായെന്ന് പ്രതികരിച്ച സിഐടിയും സമരം തുടരുമെന്ന നിലപാടാണ് സ്വീകരിച്ചത്. അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കില്ലെങ്കിലും സമരം ശക്തമാക്കാനാണ് ഇരു സംഘടനകളുടേയും തീരുമാനം. ചര്‍ച്ചയില്‍ പൂര്‍ണതൃപ്തരല്ലെന്നും സമരം തുടരുമെന്നും ടി.ഡി.എഫ്, ബിഎംഎസ് സംഘടനകള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...